ആശങ്കയ്ക്ക് ആക്കം കൂട്ടി സൗദിയില്‍ വീണ്ടും യു എസ് സേനാവിന്യാസം വരുന്നു 


JULY 21, 2019, 6:54 AM IST

റിയാദ് :സൗ​​​ദി​​​ അറേബ്യയിൽ യി​​​ല്‍ വീ​​​ണ്ടും യു​​​ എ​​​സ് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കുന്നു . ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാ​​​ണി​​​ത്. അമേരിക്കന്‍ സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. 

മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് നടപടിയെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. സൗദി-യു എസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഇറാനുമായുള്ള സംഘര്‍ഷം കനത്തുനില്‍ക്കുന്നതിനിടെയുള്ള പുതിയ നീക്കം മേഖലയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

കു​​​വൈ​​​ത്തി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യ ഇ​​​റാ​​​ഖി​​​നെ നേ​​​രി​​​ടാ​​​നാ​​​യി യു​​​ എ​​​സ് സേ​​​ന 1991ല്‍ ​​​സൗ​​​ദി​​​യി​​​ല്‍ താ​​​വ​​​ള​​​മ​​​ടി​​​ച്ചി​​​രു​​​ന്നു. യു​​​ദ്ധാ​​​ന​​​ന്ത​​​രം 2003ലാ​​​ണ് പി​​​ന്‍​​​വാ​​​ങ്ങി​​​യ​​​ത്. സൗ​​​ദി​​​യി​​​ലെ പ്രി​​​ന്‍​​​സ് സു​​​ല്‍​​​ത്താ​​​ന്‍ ബേ​​​സി​​​ല്‍ 500 ഭ​​​ട​​​ന്മാ​​​രെ​​​യും പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​വും വി​​​ന്യ​​​സി​​​ക്കാ​​​നാ​​​ണ് ഇപ്പോഴത്തെ പ​​​ദ്ധ​​​തി. എ​​​ഫ്-22 സ്റ്റെ​​​ല്‍​​​ത്ത് പോ​​​ര്‍ വി​​​മാ​​​ന​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്കാ​​​നും ആലോചിക്കുന്നു.

പിന്നീട് അമേരിക്കന്‍ സൈന്യം ഇവിടെനിന്ന് ഖത്തറിലേക്ക് മാറി. നിലവില്‍ യെമനിലെ സൈനിക നീക്കങ്ങള്‍ക്ക് സൗദി അറേബ്യയെ അമേരിക്കന്‍ സൈന്യം സഹായിക്കുന്നുണ്ട്. എന്നാല്‍ പ്രത്യേക സൈനിക താവളം നിലവില്ല. 

Other News