ചൈന ജിഡിപി വളര്‍ച്ചാ ലക്ഷ്യം ഉപേക്ഷിക്കുന്നു


MAY 22, 2020, 11:00 AM IST

ബീജിങ്: ചൈന കാല്‍ നൂറ്റാണ്ടായി തുടരുന്ന ജിഡിപി വളര്‍ച്ചാ നിരക്കെന്ന ലക്ഷ്യം ഉപേക്ഷിക്കുന്നു. കോവിഡ്-19 മായി ബന്ധപ്പെട്ട് സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഉണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് 2020 ലെ സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം ചൈന ഉപേക്ഷിക്കുന്നത്. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ ആഗോള തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയോട് പുലര്‍ത്തിവരുന്ന വിശ്വാസ്യത തകരുമെന്ന ആശങ്കയും ചൈനയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

1994 മുതലാണ് ചൈന ജിഡിപി വളര്‍ച്ചാ ലക്ഷ്യം എന്ന പ്രക്രിയ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കിയത്. അതിനുശേഷം ഇത്തരമൊരു ലക്ഷ്യം വേണ്ടെന്നു വയ്ക്കുന്നത് ആദ്യമാണ്. നാലുദശകങ്ങളായി ചൈന കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ നിന്ന് പിന്നോട്ടുപോകുന്ന അസാധാരണ സാഹചര്യം നേരിടാനുള്ള ചൈനീസ് നേതൃത്വത്തിന്റെ സങ്കോചവും ഈ നടപടി പ്രകടമാക്കുന്നു. അതേ സമയം ചൈനയെ സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജകശക്തിയായി ആശ്രയിക്കുന്ന ഒരു ലോക ഭാവിയില്‍ നേരിടാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ പ്രതീകമായും ഈ നടപടിയെ കാണാം. 

ചൈന കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 6.1 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ നേട്ടമായിരുന്നു ഇത്  6.0 ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിലായിരുന്നു ലക്ഷ്യമിട്ടത്

Other News