ബലാറസിൽ തിരഞ്ഞെടുപ്പിലെ കൃത്രിമം ആരോപിച്ച് പ്രതിക്ഷേധം ശക്തം; അടിച്ചമർത്തൽ തുടരുന്നു 


OCTOBER 18, 2020, 2:13 AM IST

ഏകാധിപതിയായ നേതാവിനെതിരെ പ്രതിക്ഷേധം ഉയർത്തിയ ജനത്തെ അടിച്ചമർത്തി ബലാറസ് പോലീസ്. ശനിയാഴ്‌ച ബലാറസിൽ നടന്ന പ്രതിക്ഷേധമാണ് പോലീസ് അടിച്ചർത്തിയത്. 26 വർഷമായി അധികാരത്തിൽ തുടരുന്ന അലക്സാണ്ടർ ലുകഷെങ്കോ താഴെയിറങ്ങണം എന്ന ആവശ്യവുമായി സംഘടിച്ച പ്രതിക്ഷേധക്കാരെയാണ് പോലീസ് തുരത്തിയത്. ഓഗസ്റ്റിൽ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നാണ് പ്രതിക്ഷേധകാരുടെ ആരോപണം. 

പ്രസിഡന്റ് അലക്സാണ്ടർ ലുകഷെങ്കോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ തലസ്ഥാനത്ത് മാർച്ച് നടത്തിയത്. അവരെ പോലീസ് തടഞ്ഞു, ചിലരെ വളയുകയും മറ്റുള്ളവരെ പിരിച്ചുവിടാൻ നിർബന്ധിക്കുകയും ചെയ്തു.

പിന്നീട് നൂറുകണക്കിന് സ്ത്രീകൾ ബലാറസ് തലസ്ഥാനമായ മിൻസ്കിലുടനീളം മാർച്ച് നടത്തി. പ്രതിക്ഷേധ പ്ലക്കാര്ഡുകളുമായാണ് സംഘം പ്രകടനം നടത്തിയത്. മുപ്പതിലധികം പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തതായി വിയസ്ന മനുഷ്യാവകാശ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റ് 9 ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ടുകൾ നേടിയാതായി പ്രഖ്യാപിച്ച് ലുകഷെങ്കോയെ അധികാരത്തിൽ തുർന്നു. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും വോട്ടെടുപ്പ് സ്വതന്ത്രമോ ന്യായമോ അല്ലെന്ന് നിരീക്ഷിച്ചു. അതിന് ശേഷം ബലാറസിൽ സ്ഥിരമായി പ്രതിക്ഷേധം ശക്തമായി. ജനാധിപത്യം അട്ടിമറിച്ച് അലക്സാണ്ടർ അധികാരത്തിൽ തുടരുന്നതിന് റഷ്യയുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പ്രതിഷേധം വൻ അക്രമത്തിലൂടെ അടിച്ചമർത്താനാണ് ബലാറസ് അധികൃതർ ശ്രമിച്ചത്. സമാധാനപരമായി പ്രകടനം നടത്തിയവരെ സ്റ്റൺ ഗ്രനേഡുകളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് പിരിച്ച് വിടുകയും ആയിരങ്ങളെ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനമാണ് വിളിച്ച് വരുത്തിയത്. അതിനോടൊപ്പം പ്രതിക്ഷേധക്കാരുടെ എണ്ണവും വർധിക്കുകയും പ്രതിക്ഷേധം കൂടുതൽ ശക്തമാകുകയും ചെയ്തു.. 

അതിനുശേഷം, സർക്കാർ അക്രമണങ്ങൾ കുറച്ചെങ്കിലും സമ്മർദ്ദം ശക്തമാണ്. പ്രമുഖരെ പലരേയും തടവിൽ വെക്കുകയോ രാജ്യം വിടാൻ സമ്മർദം ചെലുത്തുകയോ ആണ്. മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ സമ്മർദമാണ് നേരിടേണ്ടി വരുന്നത്. പ്രതിക്ഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ തടങ്കലിൽ വെക്കുന്ന രീതിയാണ് തുടരുന്നത്. ശനിയാഴ്ചയും നിരവധി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതു. 

Other News