ഇ​സ്രാ​യേ​ലില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്ന് നെതന്യാഹു പിന്‍വാങ്ങി


OCTOBER 23, 2019, 1:25 AM IST

ജ​റൂ​സ​ലം: രാഷ്ട്രീയ എതിരാളികളുമായി നടത്തിയ ചര്‍ച്ച ഫലം കാണാത്തതിനെ തുടര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ ബിന്യമിന്‍ നെതന്യാഹു പിന്‍വാങ്ങി. ബെ​ന്നി ഗാൻറ്സിന്റെ ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുമായി സഖ്യമുണ്ടാക്കുന്നതില്‍ തന്റെ ലി​കു​ഡ് പാ​ര്‍ട്ടി പരാജയപ്പെട്ടുവെന്ന് തന്റെ 70-ാം ജന്മദിനത്തില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹു വ്യക്തമാക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​ക​രി​ക്കാ​നാ​യി ഇ​സ്രാ​യേ​ല്‍ പ്ര​സി​ഡ​ന്‍​റ്​ റ്യൂ​വ​ന്‍ റി​വ്‌​ലി​ന്‍ 28 ദിവസം നെതന്യാഹുവിന് നല്‍കിയിരുന്നു. സമയപരിധി തീരാന്‍ രണ്ടു ദിവസം ശേഷിക്കെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍നിന്ന് പിന്‍വാങ്ങുന്നതായി നെതന്യാഹു അറിയിച്ചത്.

​സ​മ​യ​പ​രി​ധി​യി​ല്‍ സ​ര്‍ക്കാ​ര്‍ രൂപവത്​കരിക്കാന്‍ നെതന്യാഹുവിന് സാധിക്കാത്തതിനാല്‍ എ​തി​ര്‍പ​ക്ഷ​ത്തു​ള്ള ബെ​ന്നി ഗാ​ന്‍​റ്​​സിന്റെ പാ​ര്‍ട്ടി​ക്കാണ് ഇനി അ​വ​സ​രം ന​ല്‍​കുക. ബെ​ന്നി ഗാ​ന്‍​റ്​​സി​നും 28 ദിവസം ലഭിക്കും.

120 അം​ഗ പാ​ര്‍ലമെന്റിൽ നെ​ത​ന്യാ​ഹു​വി​ന് 55 പേ​രു​ടെ​യും ഗാ​ന്‍​റ്​​സി​ന്​ 54 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഗാ​ന്‍​റ്​​സു​മാ​യി സ​ഖ്യ സ​ര്‍ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ഴി​മ​തി​ക്കാ​ര​നു​മാ​യി കൂ​ട്ടു​കൂ​ടാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ നെതന്യാഹു ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Other News