ഭിക്ഷക്കാരന്‍ എന്നു തെരഞ്ഞാല്‍ ലഭിക്കുന്നത് ഇമ്രാന്‍ ഖാന്റെ പടം; ഗൂഗിള്‍ വിവാദത്തില്‍


AUGUST 19, 2019, 12:11 AM IST

ഇസ്‌ലാമാബാദ്:ഗൂഗിളില്‍ ഭിഖാരി (ഭിക്ഷക്കാരന്‍) എന്ന് തെരഞ്ഞാല്‍ ലഭിക്കുന്നത് പാകിസ്‌താൻ  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍. ഭിക്ഷക്കാരനായി എഡിറ്റ് ചെയ്‌ത ഇമ്രാന്‍റെ ചിത്രങ്ങളടക്കമാണ് ഗൂഗിളില്‍ ലഭിക്കുന്നത്. ഇ​തി​നെ​തി​രെ പാ​കി​സ്​​താ​നി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു.ഇതോടെ ഇത്തരം ഫലങ്ങള്‍ നീക്കണമെന്ന് പാകിസ്‌താൻ  ഗൂഗിളിനോട് ആവശ്യപ്പെട്ടു.

മുമ്പും ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെയും ലോകത്തിലെ  മികച്ച ടോയ്‍ലെറ്റ് പേപ്പര്‍ എന്ന് ചോദ്യത്തിന് പാകിസ്‌താൻ പതാക വന്നതെല്ലാം അതിന് ഉദാഹരണങ്ങൾ.ഗൂഗിൾ സെ​ര്‍​ച്ച്  എ​ന്‍​ജി​നി​ലെ ത​ല​തി​രി​ഞ്ഞ അ​ല്‍​ഗോ​രി​തം കാ​ര​ണ​മാ​ണ് ഇ​ത്ത​രം ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ജമ്മു-കാശ്‌മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ പാകിസ്‌താന്‍ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി വ്യപാരങ്ങളും നിര്‍ത്തിയിരുന്നു. ചെെന, സൗദി അറേബ്യ, ഐ എം എഫ് എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ച് പാക്കിസ്ഥാനിലെ സാമ്പത്തിക രംഗം ജീവന്‍ വച്ചവന്നപ്പോഴാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്‌താന്‍ നിര്‍ത്തിയത്. ഇതിന് ശേഷമാണ് ഭിക്ഷക്കാരന്‍ എന്ന് തെരയുമ്പോള്‍ ഇമ്രാന്‍റെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 

Other News