ബിക്കിനിയിട്ട സുന്ദരിമാർ ഇനി നമ്മുടെ മാനത്തും പറക്കും


AUGUST 21, 2019, 10:05 PM IST

ഹാനോയി:ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ സേവനങ്ങളാലാണ് വിയെറ്റ് ജെറ്റ് എയർ എന്ന വിയറ്റ്നാമീസ് വിമാനക്കമ്പനിയെ വേറിട്ടതും ശ്രദ്ധേയവുമായക്കുന്നത്.ഇന്ത്യയിലേക്കും സർവ്വീസ് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വിയെറ്റ് ജെറ്റ് എയർ.

ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്.  വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയില്‍ നിന്നും ഹനോയിയില്‍ നിന്നും ഡൽഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് വിയെറ്റ് ജെറ്റ് എയർ തുടങ്ങുന്നത്. 

വിയറ്റ്‌നാമിലെ കോടീശ്വരി ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍. 2011 ല്‍ തുടങ്ങിയ  കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  2017-ല്‍ 1.7കോടി യാത്രക്കാരെ കൈകാര്യം ചെയ്‍ത വിയെറ്റ് ജെറ്റ് എയർ 98.6 കോടി ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിലായി 385-ല്‍ അധികം സര്‍വ്വീസുകളുണ്ട്.  

എന്നാല്‍ ലൈംഗികത മുന്‍നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍  വിവാദങ്ങളും ഈ വിമാന സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് അടുത്തിടപഴകാൻ അവസരം നല്‍കി ബിക്കിനി ഷോ നടത്തിയതിന് വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി  എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.

Other News