അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു; പ്രസിഡന്റ് ഗനി  രക്ഷപ്പെട്ടു


SEPTEMBER 17, 2019, 4:43 PM IST

കാബൂള്‍:  അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ഗനി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വടക്കന്‍കാബൂളിലെ പാര്‍വണ്‍ പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സ്‌ഫോടനം ഉണ്ടായത്. പ്രസിഡന്റ് അഷറഫ് ഗനി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കുണ്ട്.

കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News