തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു 


JUNE 7, 2019, 4:03 PM IST

സ്‌റ്റോക്കോം: തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ നടന്ന അതിശക്തമായ സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബഹുനിലക്കെട്ടിടങ്ങള്‍ ഭാഗകമായി തകര്‍ന്നു. ചുവരുകളും ബാല്‍ക്കണിയുടെ ഭാഗങ്ങളുമാണ് തകര്‍ന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേ സമയം സ്‌ഫോടനം എങ്ങനെയാണ് ഉണ്ടായത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സ്വീഡനിലെ വിവിധ സംഘങ്ങള്‍ തമ്മില്‍ വല്ര#ഷങ്ങളായി നടക്കുന്ന ഗ്യാംങ് വാറുകളുടെ തുടര്‍ച്ചയാണോ സ്‌ഫോടനമെന്ന് അന്വേഷിക്കുന്നുണ്ട്. 

Other News