പാചക പരീക്ഷണം നടത്തുന്നതിനിടെ മൈക്രോവേവില്‍ തിളപ്പിച്ച മുട്ടകള്‍ പൊട്ടിത്തെറിച്ചു;  യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു.


AUGUST 18, 2019, 3:49 PM IST

ലണ്ടന്‍: പാചക പരീക്ഷണം നടത്തുന്നതിനിടെ മൈക്രോവേവ്  അവ്‌നില്‍ തിളപ്പിച്ച മുട്ടകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു  യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു. ലണ്ടന്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ബെഥാനി റോസറിനാണ് കണ്ണിന് ഗുരുതരമായ പൊള്ളലേറ്റത്.പൊട്ടിത്തെറികൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ റോസറിന്, ഡെലിഷ് എന്ന ജനപ്രിയ പാചകക്കുറിപ്പ് സൈറ്റില്‍നിന്നാണ് ഈ സാങ്കേതികവിദ്യ ലഭിച്ചത്. 900 വാട്ട് ചൂടില്‍ ആറു മിനിറ്റു തിളപ്പിച്ച മുട്ട മൈക്രോവേവില്‍നിന്ന് പുറത്തെടുത്തു പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റോസര്‍ പറയുന്നു.പൊള്ളലേറ്റ ഭാഗത്ത് കണ്ണിന്റെ നീര്‍ വീക്കം കുറയുമ്പോള്‍ കാഴ്ചയുണ്ടാകുമോ എന്നകാര്യത്തില്‍ ഉറപ്പില്ലെന്നും ഇനി ഒരിക്കലും താന്‍ ഇതുപോലെ അപകടകരമായ പരീക്ഷണത്്ിനുമുതിരുകില്ലെന്നും റോസര്‍ വ്യക്തമാക്കി.

Other News