എം പി കൂ​റു​മാ​റി; ബ്രിട്ടീഷ്​ പാ​ര്‍​ല​മെന്റി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്ക്​ ഭൂരിപക്ഷം നഷ്​ടമായി


SEPTEMBER 3, 2019, 11:25 PM IST

ലണ്ടന്‍: ബ്രെ​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ല്‍ ബ്രിട്ടനിൽ പ്ര​ധാ​ന​മ​ന്ത്രി​യും എം പി​മാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ര്‍​വേ​റ്റീവ്​ പാ​ര്‍​ട്ടി എം പി​യാ​യ ഫി​ലി​പ്പ്​ ലീ ​കൂ​റു​മാ​റി​യ​തോ​ടെ ബോ​റി​സ്​ ജോൺസണ് പാർലമെന്റിൽ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​മാ​യി.

​ലി​ബ​റ​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി​യി​ലേ​ക്കാണ് ​ഫി​ലി​പ്പ്​ ലീ എം പി കൂ​റു​മാ​റി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി പാ​ര്‍​ല​മെന്റിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുമ്പോ​ള്‍ ലീ ​പ്ര​തി​പ​ക്ഷ​ ബെ​ഞ്ചി​ലാ​ണ്​ ഇ​രു​ന്ന​ത്. വരുംദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ എം പി​മാ​ര്‍ കൂ​റു​മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍. 

അതേസമയം,യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍ നി​ന്ന്​ ബ്രി​ട്ട​ന്‍ പു​റ​ത്തു പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച്‌​ അ​നു​ര​ഞ്​​ജ​ന ച​ര്‍​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ സൂ​ചി​പ്പി​ച്ചു.

ബ്രെക്‌സി​റ്റി​നെ എ​തി​ര്‍​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്ക​മെ​ങ്കി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെന്ന്​ ബോ​റി​സ്​ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ടു​ന്ന​തി​നെ നേ​രി​ടാ​ന്‍ ഭ​ര​ണ​പ​ക്ഷ എം പി​മാ​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​തി​പ​ക്ഷം പാ​ര്‍​ല​മെന്റില്‍ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ന്‍ ഇ​രി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ നീ​ക്കം.

ഒ​ക്​​ടോ​ബ​ര്‍ 31ന്​ ​ബ്രെ​ക്​​സി​റ്റ്​ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്​ ബോ​റി​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് 22 ഭ​ര​ണ​പ​ക്ഷ എം പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലേ​ബ​ര്‍ പാ​ര്‍​ട്ടി എ​തി​ര്‍​പ്പ് ഉ​യ​ര്‍​ത്തി​യ​ത്. ലേ​ബ​ര്‍ പാ​ര്‍​ട്ടി​യു​ടെ നീ​ക്കം വി​ജ​യി​ച്ചാ​ല്‍ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ വി​ടു​ന്ന​തി​ന് 2020 ജ​നു​വ​രി 31 വ​രെ ബോ​റി​സ് ജോ​ണ്‍​സ​ന് സ​മ​യം തേ​ടേ​ണ്ടി​വ​രും. 

ക​രാ​റി​ല്ലാ​തെ പി​ന്‍​വാ​ങ്ങു​ന്ന ബി​ല്ലി​ന്‍​മേ​ല്‍ ച​ര്‍​ച്ച​ക​ള്‍ വേ​ണ്ട​തി​നാ​ല്‍ ബ്രെ​ക്​​സി​റ്റി​ന്റെ സ​മ​യം നീ​ട്ട​ണ​മെ​ന്ന്​ മു​ന്‍ ചാ​ന്‍​സ​ല​റും ടോ​റി വി​മ​ത നേ​താ​വു​മാ​യ ഫി​ലി​പ്​ ഹാ​മ​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Other News