ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും


JULY 24, 2019, 5:03 PM IST

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ ഇന്ന് (ബുധന്‍)അധികാരമേല്‍ക്കും. തെരേസ മെയ് ഇന്ന് തന്നെ എലിസബത്ത് രാജ്ഞിക്ക് രാജി സമര്‍പ്പിക്കും. ബ്രെക്സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ വേണമോ എന്നതില്‍ ബോറിസ് ജോണ്‍സന്റെ നിലപാട് നിര്‍ണായകമാകും.

വിടവാങ്ങല്‍ പ്രസംഗത്തിന് പിന്നാലെ തെരേസാ മേ ഇന്ന്ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക് രാജി സമര്‍പ്പിക്കും. അതിനുശേഷമായിരിക്കും ബോറിസ് അധികാരമേറ്റെടുക്കുക. ബോറീസ് അനുയായികളും കടുത്ത ബ്രെക്സിറ്റ് വാദികളുമായ പ്രീതി പട്ടേല്‍, ഋഷി സുനാക് എന്നീ ഇന്ത്യന്‍ വംശജരായ എംപിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.മുന്‍ മാധ്യമ പ്രവര്‍ത്തകനായ ബോറിസ് ജോണ്‍സന്‍ 66 ശതമാനം വോട്ട് നേടിയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ലണ്ടനിലെ മുന്‍ മേയറായ ജെറമി ഹണ്ടിന് 46,656 വോട്ടും ബോറിസിന് 92,153 വോട്ടുകളുമാണ് ലഭിച്ചത്

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പെടണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നതെന്ന് വിജയപ്രഖ്യാപനത്തിനു പിന്നാലെ ബോറിസ് ജോണ്‍സന്‍ പറഞ്ഞു.പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ലേഖനങ്ങളില്‍ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്. രാഷ്ട്രീയ ജീവിതത്തിലും മറിച്ചായിരുന്നില്ല കാര്യങ്ങള്‍.

വംശീയപരാമര്‍ശങ്ങളും നുണ പരാമര്‍ശങ്ങളും രാഷ്ട്രീയ ജീവിതത്തിലും ബോറിസിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 1987 ല്‍ ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോള്‍ എഡ്വേഡ് രണ്ടാമന്‍ രാജാവിനെപ്പറ്റി തെറ്റായ വാര്‍ത്ത എഴുതിയതോടെ ജോലിയില്‍ നിന്നും പുറത്തായി.മുന്‍ ലണ്ടന്‍ മേയറും അമ്പത്തിയഞ്ചുകാരനുമായ ബോറിസ് ഇന്ത്യന്‍ വംശജരോട് അടുപ്പം പുലര്‍ത്തുന്നയാളാണ്.

വിവാഹമോചനത്തിനു ശ്രമിക്കുന്ന ബോറിസിന്റെ രണ്ടാം ഭാര്യ മരിയാന വീലറിന്റെ അമ്മ ഇന്ത്യക്കാരിയാണ്. ഇന്ത്യയുടെ മരുമകനാണു താനെന്ന് ജോണ്‍സന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ അടുപ്പം ജോണ്‍സന്‍ സൂക്ഷിക്കുന്നുണ്ട്.നേതൃമാറ്റത്തോടെ ബ്രെക്‌സിറ്റ് ഭാവി എന്തായിത്തീരുമെന്നതാണ് ഇനി അറിയാനുള്ളത്. കരാറില്ലാതെ പിന്‍മാറിയാല്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രമല്ല, ബ്രിട്ടനില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.

എന്നാല്‍, ശക്തമായ ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക് ഇത് വെല്ലുവിളിയാകില്ലെന്നാണ് ബോറിസിന്റെ വാദംബോറിസ് ജോണ്‍സന്റെ വിജയവാര്‍ത്തക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹം മഹാനാകും എന്ന് ട്വീറ്റ് ചെയ്തു. 'ബ്രിട്ടിഷ് ട്രംപ്' എന്നു വിശേഷിപ്പിക്കാവുന്ന ബോറിസ് ജോണ്‍സന്‍, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തില്‍ യുഎസ് പ്രസിഡന്റിനെക്കാള്‍ ഒരുപടി മുന്നിലാണ്.2004 മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിനു മൈക്കിള്‍ ഹവാര്‍ഡ് മന്ത്രിസഭയില്‍ നിന്നും പുറത്തായി.

ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരായ ബോറിസിന്റെ പരാമര്‍ശവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ 'ലെറ്റര്‍ ബോക്സുകള്‍ പോലെ' എന്ന വിവാദ പരാമര്‍ശമായിരുന്നു ബോറിസില്‍ നിന്ന് അടുത്തതായി വന്നത്. ഹിലറി ക്ലിന്റണെ ' ഭ്രാന്താശുപത്രിയിലെ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന നഴ്സ്' എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയെക്കുറിച്ച് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിശേഷണം.മാധ്യമപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും പുറമെ സാഹിത്യത്തിലും ബോറിസിന്റെ കൈയ്യൊപ്പുണ്ട്.  സെവന്റി ടു വെര്‍ജിന്‍സ്' എന്ന ആദ്യ നോവല്‍ 2004 ലാണു പ്രസിദ്ധീകരിച്ചത്.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായിരുന്നു നോവലിന്റെ പ്രമേയം. ബ്രിട്ടിഷ് എംപി റോജര്‍ ബാര്‍ലോയെ നായക കഥാപാത്രമാക്കിയാണ് നോവല്‍ മുന്നോട്ട പോകുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ജീവചരിത്രവും 'ദ് ചര്‍ച്ചില്‍ ഫാക്ടര്‍: ഹൗ വണ്‍ മാന്‍ മെയ്ഡ് ഹിസ്റ്ററി' എഴുതിയതും ബോറിസാണ്.

Other News