ആമസോണിലെ തീ: ജി-7ന്റെ സഹായം സ്വീകരിക്കുമെന്ന്​ ബ്രസീല്‍


AUGUST 29, 2019, 2:19 AM IST

റിയോ ഡീ ജനീറോ: ആമസോണ്‍ കാടുകളില്‍ പടരുന്ന തീ തടയാന്‍ ജി- 7 രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ട്​ സ്വീകരുക്കുമെന്ന്​ ബ്രസീല്‍ പ്രസിഡന്റ്  ജെയിര്‍ ബോള്‍സോനാരോ. അതേസമയം, ലഭിക്കുന്ന ഫണ്ട്​ എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ ബ്രസീല്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ അധിക്ഷേപിച്ച ഫ്രഞ്ച്​ പ്രസിഡന്റ് മാപ്പു പറയണം. ബ്രസീലിന്റെ  പരമാധികാരം ആര്‍ക്കു മുന്നിലും അടിയറവ്​ വയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ ജി-7 രാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കില്ലെന്ന്​ ബ്രസീല്‍ അറിയിച്ചിരുന്നു.

2.2 കോ​ടി ഡോ​ള​റി​​ന്റെ (157.28 കോ​ടി രൂ​പ) ധ​ന​സ​ഹാ​യമാണ്​ ജി-7 ഉച്ചകോടി ബ്രസീലിന്​ വാഗ്​ദാനം ചെയ്​തത്​‍. ജി-7 ​ഉ​ച്ച​കോ​ടി​യു​ടെ വേ​ദി​യി​ല്‍​വ​ച്ച്‌​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്റ്  ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണാ​ണ്​ 2.2 കോ​ടി ഡോ​ള​റിന്റെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. കൂ​ടാ​തെ, ബ്രി​ട്ട​നും കാ​ന​ഡ​യും യ​ഥാ​ക്ര​മം 1.2 കോ​ടി ഡോ​ള​റും 1.1 കോ​ടി ഡോ​ള​റും പ്ര​ഖ്യാ​പിച്ചിരുന്നു.

Other News