കാമറൂണില്‍ 11 യാത്രക്കാരുമായി സ്വകാര്യ വിമാനം തകര്‍ന്നുവീണു


MAY 12, 2022, 9:34 AM IST

യൗണ്ടെ:  കാമറൂണ്‍ തലസ്ഥാനമായ യൗണ്ടെയില്‍ സ്വകാര്യ വിമാനം തകര്‍ന്നു വീണു. യൗണ്ടെയില്‍ നിന്ന് 90 മൈല്‍ മാറി വടക്കുകിഴക്കായി നംഗ-എബോക്കോയ്ക്ക് സമീപമാണ് അപകടം. പ്രദേശത്തെ വനമേഖലയിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് വിവരം. വിമാനത്തില്‍ 11 ജീവനക്കാര്‍ ഉണ്ടായിരുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

കാമറൂണിനും ചാഡിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യൗണ്ടെ-എന്‍സിമാലന്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ബെലാബോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഇതിനിടെ എയര്‍ ട്രാഫിക് കണ്‍ട്രോളറുകള്‍ക്ക് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു.

രണ്ട് മണിയോടെ കാമറൂണില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം കാണാതായത്. സ്ഥലത്ത് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചതായി മന്ത്രാലയം പ്രസ്താവിച്ചു. രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ പ്രദേശവാസികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ കാമറൂണ്‍ ഓയില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ COTCO യിലെ തൊഴിലാളികളാണെന്നും മറ്റുള്ളവര്‍ ക്രൂവിന്റെ ഭാഗമാണെന്നും ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News