ക്യൂബ,യു എസ് ബന്ധം:നി​​​ര്‍​​​ണാ​​​യ​​​ക പ​​​ങ്കുവ​​​ഹി​​​ച്ച കര്‍ദിനാള്‍ ഒര്‍ട്ടേഗ അന്തരിച്ചു


JULY 27, 2019, 12:06 AM IST

ഹ​​​വാ​​​ന: ക്യൂ​​​ബ​​​ -​​​ അമേരിക്ക ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ നി​​​ര്‍​​​ണാ​​​യ​​​ക പ​​​ങ്കുവ​​​ഹി​​​ച്ച കര്‍ദിനാള്‍ ജെയ്‌മി ഒ​​​ര്‍​​​ട്ടേ​​​ഗ അ​​​ലാ​​​മി​​​നോ(82) അ​​​ന്ത​​​രി​​​ച്ചു. അർബുദ ബാധയെത്തുടർന്നായിരുന്നു അന്ത്യം.കത്തോലിക്കാ സഭയെ ക്യൂബയിൽ വേരുറപ്പിക്കാൻ സുപ്രധാന പങ്കുവഹിച്ചതും കർദിനാൾ ഒർട്ടേഗയാണ്.

കത്തോലിക്കാ സഭയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ അനിഷേധ്യപങ്കാണ് കർദിനാൾ ഒർട്ടേഗയുടേതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനെൽ ട്വിറ്ററിൽ അനുശോചിച്ചു.

മു​​​പ്പ​​​ത്ത​​​ഞ്ചു വ​​​ര്‍​​​ഷം ഹ​​​വാ​​​ന അ​​​തി​​​രൂ​​​പ​​​ത​​​യെ ന​​​യി​​​ച്ച അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍​​​ദേ​​​ശീ​​​യ വേ​​​ദി​​​ക​​​ളി​​​ല്‍ ക്യൂ​​​ബ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വാ​​​യി​​​രു​​​ന്നു.​​​ സ​​​ഭ​​​യു​​​ടെ വ​​​ള​​​ര്‍​​​ച്ച​​​യ്ക്ക് അ​​​ദ്ദേ​​​ഹം അ​​​ക്ഷീ​​​ണം ശ്ര​​​മി​​​ച്ചു. 2016-ലാണ് ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചത്.

1966ല്‍ ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ഒ​​​ര്‍​​​ട്ടേ​​​ഗ​​​യെ എ​​​ട്ടു​​​ മാ​​​സം ലേ​​​ബ​​​ര്‍​​​ ക്യാമ്പി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. അ​​​വി​​​ടെ​​​നി​​​ന്ന് മോ​​​ചി​​​ത​​​നാ​​​യ ഫാ. ​​​ഒ​​​ര്‍​​​ട്ടേ​​​ഗ ഒ​​​രേ​​​സ​​​മ​​​യം നി​​​ര​​​വ​​​ധി ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ക​​​യും സ​​​ഭ​​​യു​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളെ അ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യും ചെയ്‌തു. 

ഹ​​​വാ​​​ന​​​യി​​​ലെ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ദൈ​​​വ​​​ശാ​​​സ്ത്രം പ​​​ഠി​​​പ്പി​​​ക്കാ​​​നും ഇ​​​തി​​​നി​​​ട​​​യി​​​ല്‍ സ​​​മ​​​യം ക​​​ണ്ടെ​​​ത്തി.1981​​​ൽ  ഹ​​​വാ​​​ന അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ്പായി. ജോ​​​ണ്‍​​​ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ന്‍ മാ​​​ര്‍​​​പാ​​​പ്പ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ര്‍​​​ദി​​​നാ​​​ള്‍​​​പദവിയിലേക്ക് ഉ​​​യ​​​ര്‍​​​ത്തി​​​യ​​​ത്.

Other News