എല്‍നിനോ പ്രീതിക്കായി നരബലി; 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി


AUGUST 29, 2019, 2:22 AM IST

ലി​മ:ചരിത്രത്തില്‍ നടന്ന വലിയ ക്രൂരതയുടെ ചുരുളഴിഞ്ഞു.പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ പെ​റു​വി​ല്‍ ബ​ലി​ന​ല്‍കി​യ 227 കു​ട്ടി​ക​ളു​ടെ ശ​രീ​ര അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 12 മു​ത​ല്‍ 14 നൂ​റ്റാ​ണ്ടു വ​രെ പെ​റു​വി​ല്‍ നി​ല​നി​ന്നി​രു​ന്ന ചി​മു നാ​ഗ​രി​ക സം​സ്‌​കാ​ര കാ​ല​ത്ത് ബ​ലി അ​ര്‍പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണു വ​ട​ക്ക​ന്‍ തീ​ര​ത്തു ക​ണ്ടെ​ത്തി​യ​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ല​ബ​ലി​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു പുരാവസ്​തു ഗ​വേ​ഷ​ക​ര്‍ അ​റി​യി​ച്ചു. എ​ല്‍നി​നോ പോ​ലു​ള്ള പ്ര​തി​ഭാ​സ​ത്തെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണു കു​ഞ്ഞു​ങ്ങ​ളെ ബ​ലി അ​ര്‍പ്പി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. നാ​ലു മു​ത​ല്‍ 14 വ​രെ വ​യ​സുള്ള കു​ട്ടി​ക​ളെ​യാ​ണു ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി ബ​ലി ന​ല്‍കി​യി​ത്.

ചി​ല അ​വ​ശി​ഷ്​​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും രോ​മ​ങ്ങ​ളും തൊ​ലി​യു​മു​ണ്ട്. മ​ഴ​യു​ള്ള സ​മ​യ​ത്താ​ണു ബ​ലി ന​ട​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം മു​ത​ല്‍ ഹ്യു​വാ​ന്‍ചാ​കോ മേ​ഖ​ല​യി​ല്‍ ഗ​വേ​ഷ​ക​ര്‍ ഖ​ന​നം ന​ട​ത്തു​ക​യാ​ണ്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണു ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. 

കഴിഞ്ഞവർഷം ജൂ​ണി​ല്‍ സ​മീ​പ​പ്ര​ദേ​ശ​ത്തു ന​ട​ത്തി​യ ഖ​ന​ന​ത്തി​ല്‍ 56 അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​റു തീ​രം മു​ത​ല്‍ ഇ​ക്വ​ഡോ​ര്‍ വ​രെ പ​ര​ന്നു​കി​ട​ന്നി​രു​ന്ന ചി​മു സം​സ്‌​കാ​രം 1475ല്‍ ​ഇ​ന്‍കാ സാ​മ്രാ​ജ്യ​ത്തി​ന്റെ വ​ര​വോ​ടെ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

Other News