ഡബ്ല്യുടിഒയെ ഉപയോഗിച്ച് ഇന്ത്യയും ചൈനയും യു.എസിനെ ചൂഷണം ചെയ്യുന്നു-ട്രമ്പ്


AUGUST 14, 2019, 7:55 PM IST

വാഷിങ്ടണ്‍: വികസിച്ചുകഴിഞ്ഞ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും വികസ്വരരാഷ്ട്രങ്ങളെന്ന ലേബലില്‍ ഡബ്ല്യുടിഒയെ തെറ്റിദ്ധരിപ്പിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുകയാണെന്ന് ട്രമ്പ്. ഈ രാഷ്ട്രങ്ങളെ ഇനിമുതല്‍ അവികസിത രാഷ്ട്രങ്ങളായി കണക്കാക്കാന്‍ പറ്റില്ലെന്നും ട്രമ്പ് പറഞ്ഞു.

ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രമ്പിന്റെ പരാമര്‍ശം. 'രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളായ ചൈനയേയും ഇന്ത്യയേയും അവികസിത രാജ്യങ്ങളാണെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. അവര്‍ ലോകവ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കരുത്. ഇന്ത്യയും ചൈനയും അനേകം വര്‍ഷങ്ങളായി തങ്ങളെ ചൂഷണം ചെയ്യുകയാണ്. ട്രമ്പ് കുറ്റപ്പെടുത്തി.

ലോകവ്യാപാര സംഘടന ഇന്ത്യയെയും ചൈനയെയും ഇപ്പോഴും അവികസിത രാജ്യങ്ങളായാണ് കാണുന്നത്. പക്ഷെ അവരെല്ലാം വികസിച്ചു കഴിഞ്ഞു. ഇനിയും ഡബ്ല്യുടിഒയെ ഇവര്‍ ദരുപയോഗം ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രമ്പ് പറഞ്ഞു.

Other News