ബീജിങ്: സിംഗപ്പൂരിലെ കോവിഡ് -19 സ്ക്രീനിംഗുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മിഷന് ടീം അംഗങ്ങള്‍ക്ക് ചൈന രാജ്യത്തേക്കു പ്രവേശനം നിഷേധിച്ചു. കൊറോണ വൈറസ് (കോവിഡ് -19) രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈന സന്ദര്‍ശിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഭാഗമായ അംഗങ്ങളെയാണ് തടഞ്ഞത്.
സിംഗപ്പൂര്‍ വഴി വുഹാനിലേക്കുള്ള യാത്രാമധ്യേ രക്തത്തെ അടിസ്ഥാനമാക്കിയുള്ള സീറോളജി പരിശോധനയില്‍ കോവിഡ് -19 ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് രേഖപ്പെടുത്തിയ രണ്ട് അംഗങ്ങളെയും വുഹാനിലേക്കുള്ള വിമാനത്തില്‍ കയറുന്നതില്‍ നിന്ന് ചൈനീസ് അധികൃതര്‍ തടയുകയായിരുന്നു.
അതേസമയം സ്വാബ് പരിശോധനയില്‍ ഇവര്‍ക്ക് പരിശോദനാഫലം നെഗറ്റീവ് ആയിരുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ ഉത്ഭവം പരിശോധിക്കുന്ന 13 ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം വ്യാഴാഴ്ച ചൈനയിലെ വുഹാനില്‍ എത്തി അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള 2 ആഴ്ച ക്വാറന്റൈനിലേക്ക് പ്രവേശിച്ചു. പ്രോട്ടോക്കോള്‍ സമയത്ത് വിദഗ്ധര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ട്വീറ്റില്‍ അറിയിച്ചു.
'രണ്ട് ശാസ്ത്രജ്ഞര്‍ ഇപ്പോഴും സിംഗപ്പൂരില്‍ കോവിഡ് -19 പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നു. എല്ലാ ടീം അംഗങ്ങള്‍ക്കും യാത്രയ്ക്ക് മുമ്പ് സ്വന്തം രാജ്യങ്ങളില്‍ കോവിഡ് -19 ന് ഒന്നിലധികം നെഗറ്റീവ് പിസിആര്‍, ആന്റിബോഡി പരിശോധനകള്‍ ഉണ്ടായിരുന്നു,' ആഗോള ആരോഗ്യ സംഘടന ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ശാസ്ത്രജ്ഞരുടെ സംഘം കോവിഡ് -19 ആദ്യമായി 2019 അവസാനത്തോടെ പ്രത്യക്ഷപ്പെട്ട ചൈനയുടെ കേന്ദ്ര നഗരമായ വുഹാനില്‍ എത്തി. അവിടെ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുക എന്നതാണ് സംഘത്തിന്റെ ദൗത്യം.
വിദഗ്ദ്ധ സംഘം ഒരു മാസത്തോളം നഗരത്തില്‍ ചെലവഴിക്കും.