ചൈനയിലുണ്ടായ  മണ്ണിടിച്ചിലിൽ പതിനഞ്ചു മരണം


JULY 26, 2019, 12:53 PM IST

ബെയ്ജിങ് :  തെക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ  മണ്ണിടിച്ചിലിൽ ഇതുവരെ 15 പേർ മരിച്ചു.  സംഭവത്തിൽ മുപ്പത് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നു ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇവരെ കണ്ടെത്താനായുള്ള ശ്രമം തുടരുകയാണ്. പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

സംഭവത്തിൽ ഗ്രാമത്തിലെ 21 വീടുകൾ മണ്ണിനടിയിൽ പെട്ടിരിക്കുകയാണ്. കുന്നിൻ മുകളിൽ നിന്നും മണ്ണ് നിരങ്ങിയിറങ്ങി വീടുകൾക്ക് മുകളിലേക്ക് പതിക്കുന്ന അതിഭീകര വീഡിയോ ചൈനീസ് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വൻ സന്നാഹങ്ങളുമായി ഇവിടെ മണ്ണ് മാറ്റുന്നത് പുരോഗമിക്കുകയാണ്.

അപകടത്തിൽ കണ്ടെടുത്തവരിൽ പരിക്കേറ്റ ഏഴു പേരെ അടിയന്തിര ചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റി.

Other News