ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഖുര്‍ആനും ബൈബിളും നീക്കം ചെയ്ത് ചൈന


OCTOBER 16, 2021, 11:00 AM IST

ബീജിങ്: ചൈനയിലെ ആമസോണിന്റെ ഓഡിയോബുക്ക് സേവനമായ ഓഡിബിളില്‍ നിന്ന്, ബൈബിളും ഖുര്‍ആനും അപ്രത്യക്ഷമായി.

 രാജ്യത്തെ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി ചൈന കര്‍ശനമാക്കിയ നിയമങ്ങളുടെ പ്രത്യാഘാതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് മത ഗ്രന്ഥങ്ങളുടെ ശബ്ദരേഖയുടം നീക്കം ചെയ്യല്‍.

'പെര്‍മിറ്റ് ആവശ്യകതകള്‍ കാരണം' കഴിഞ്ഞ മാസം ചൈനയില്‍  ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തതായി ഓഡിബിള്‍ വെള്ളിയാഴ്ച അറിയിച്ചു.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം ആപ്പിളിന്റെ ചൈന ആസ്ഥാനമായുള്ള സ്റ്റോറില്‍ നിന്ന് അവരുടെ ആപ്പുകളും നീക്കം ചെയ്തുവെന്നാണ് ഖുര്‍ആനും ബൈബിളും വായിക്കുന്നതിനും കേള്‍ക്കുന്നതിനുമുള്ള ആപ്പുകളുടെ നിര്‍മ്മാതാക്കള്‍ പറയുന്നത്,

അമേരിക്കന്‍ കമ്പനിയായ ആപ്പിളും യുഎസിലെ ചൈനീസ് എംബസിയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വിദേശ ആപ്പുകളെയും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന മറ്റു വിവരങ്ങളുടെയും ഒഴുക്ക് നിയന്ത്രിക്കാന്‍ വളരെക്കാലമായി ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രീതികളിലും ഇത് ശക്തമായി നടപ്പാക്കുന്നു എന്നതിന്റെ തെളിവാണ് മത ഗ്രന്ഥങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്. അതേസമയം ഒരു പ്രത്യേക ആപ്ലിക്കേഷന്‍ നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാതെയാണ് അധികൃതരുടെ നടപടി.

നീക്കം ചെയ്യപ്പെട്ട ആപ്പുകളുടെ പുന:സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആപ്പ് നിര്‍മ്മാതാക്കള്‍ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

 ഡാറ്റ സ്വകാര്യതാ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും കുട്ടികള്‍ക്ക് വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ കഴിയുന്ന സമയം പരിമിതപ്പെടുത്താനും ചൈനീസ് റെഗുലേറ്റര്‍മാര്‍ ഈ വര്‍ഷം ശ്രമിച്ചിട്ടുണ്ട്. ഉള്ളടക്കം വ്യക്തിഗതമാക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനും സാങ്കേതിക സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതംസില്‍ അവര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

പ്രശസ്തമായ അമേരിക്കന്‍ ഭാഷാ പഠന ആപ്ലിക്കേഷനായ ഡുവോലിംഗോ വേനല്‍ക്കാലത്ത് നിരവധി വീഡിയോ ഗെയിം ആപ്പുകള്‍ പോലെ ചൈനയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

ചൈനയുടെ ഇന്റര്‍നെറ്റ് അതോറിറ്റിയില്‍ നിന്ന് ഇത് എങ്ങനെ പുന:സ്ഥാപിക്കാനാകും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഖുറാന്‍ മജീദ് ആപ്പ് നിര്‍മ്മാതാക്കളായ പാകിസ്ഥാന്‍ ഡാറ്റ മാനേജ്‌മെന്റ് സര്‍വീസസ്, പറഞ്ഞു. ആപ്പിന് ചൈനയില്‍ ഏകദേശം പത്തുലക്ഷവും ലോകമെമ്പാടുമുള്ള 40 ദശലക്ഷവും ഉപയോക്താക്കള്‍  ഉണ്ടെന്ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനി പറഞ്ഞു.

ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇപ്പോഴും ഇത് ഉപയോഗിക്കാനാകുമെന്ന് കമ്പനിയുടെ ഡവലപ്‌മെന്റ് ആന്‍ റിലേഷന്‍സ് തലവന്‍ ഹസന്‍ ഷഫീക്ക് അഹമ്മദ് പറഞ്ഞു.

'ചൈനീസ് അധികാരികളില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിന് എന്ത് ഡോക്യുമെന്റേഷന്‍ ആവശ്യമാണെന്ന് ഞങ്ങള്‍ തിരയുകയാണ്, അതിനാല്‍ ആപ്പ് പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അദ്ദേഹം ഒരു ഇമെയിലില്‍ പറഞ്ഞു.

'പുസ്തകം അല്ലെങ്കില്‍ മാഗസിന്‍ ഉള്ളടക്കം' ഉള്ള ഒരു ആപ്പ് വിതരണം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്ന് അറിഞ്ഞതിന് ശേഷം ചൈനയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തതായി ഒരു ബൈബിള്‍ ആപ്പ് നിര്‍മ്മാതാവ് പറഞ്ഞു.

 ആവശ്യമായ അനുമതി ലഭിക്കാനുള്ള ആവശ്യകതകള്‍ ഇപ്പോള്‍ അവലോകനം ചെയ്യുകയാണെന്ന് വാഷിംഗ്ടണിലെ സ്പോക്കെയ്ന്‍ ആസ്ഥാനമായുള്ള ഒലിവ് ട്രീ ബൈബിള്‍ സോഫ്റ്റ്വെയര്‍ പറഞ്ഞു. 'ചൈനയുടെ ആപ്പ് സ്റ്റോറില്‍ ഞങ്ങളുടെ ആപ്പ് പുന:സ്ഥാപിച്ച് ലോകമെമ്പാടും ബൈബിള്‍ വിതരണം ചെയ്യുന്നത് തുടരാം എന്നg പ്രതീക്ഷയുണ്ടെന്നും കമ്പനി അറിയിച്ചു.

അതേ സമയം ചൈനയുടെ നിര്‍ദ്ദേശം മാനിച്ച് ആപ്പ് നീക്കം ചെയ്ത ആപ്പിളിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.

മുസ്ലീങ്ങളെയും മറ്റുള്ളവരെയും മതപരമായി പീഡിപ്പിക്കാന്‍ കമ്പനി ചൈനയെ പ്രാപ്തരാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആപ്പിള്‍ നടപടികളെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (CAIR) അപലപിച്ചു.'ഈ തീരുമാനം മാറ്റണമെന്ന്  സിഎഐആറിന്റെ ദേശീയ ഡെപ്യൂട്ടി ഡയറക്ടര്‍ എഡ്വേര്‍ഡ് അഹമ്മദ് മിച്ചല്‍ ആവശ്യപ്പെട്ടു.

'അമേരിക്കന്‍ കോര്‍പ്പറേഷനുകള്‍ ഇപ്പോള്‍ അവരുടെ നട്ടെല്ല് ചൈനയ്ക്കെതിരെ നിവര്‍ത്തിയില്ലെങ്കില്‍ അടുത്ത നൂറ്റാണ്ട് ഒരു ഫാസിസ്റ്റ് സൂപ്പര്‍ പവറിന്റെ ആഗ്രഹത്തിന് വിധേയമായി അവര്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നും അഹമ്മദ് മിച്ചല്‍ വിമര്‍ശിച്ചു.

Other News