ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയതായി ചൈന


AUGUST 13, 2020, 10:04 PM IST

ബീജിങ്: ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇതേതുടര്‍ന്ന്, ചൈനീസ് നഗരമായ ഷെന്‍സെനിലെ ജനങ്ങളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിയിറച്ചിയുടെ ചിറകിലാണ് വൈറസ് സ്ഥിരീകരിച്ചത്.നേരത്തെ, മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 

ബ്രസീലിലെ സാന്റാ കറ്റാറിനയുടെ തെക്കന്‍ സംസ്ഥാനത്തിലെ ഓറോറ അലിമെന്റോസ് പ്ലാന്റില്‍ നിന്നാണ് കോഴി കയറ്റി അയച്ചതെന്നാണ് രജിസ്ട്രേഷന്‍ വിവരങ്ങളില്‍നിന്ന് മനസിലാക്കാനാകുന്നത്. അതേസമയം, കോഴിയിറച്ചി വാങ്ങി ഉപയോഗിച്ചവരില്‍ ആര്‍ക്കും അടുത്തിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

Other News