പ്രമുഖ മാധ്യമപ്രവര്‍ത്തക കോക്കി റോബര്‍ട്ട്‌സ് അന്തരിച്ചു


SEPTEMBER 18, 2019, 4:29 PM IST

വാഷിങ്ടണ്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകയും രാഷ്ട്രീയ വിശകലന വിദഗ്ദ്ധയുമായ കോക്കി റോബര്‍ട്ട്‌സ് അന്തരിച്ചു. 75 വയസ്സായിരുന്നു. ദീര്‍ഘനാളായി സ്താനാര്‍ബുദചിക്തിസയിലായിരുന്ന അവര്‍ അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു. ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന കോക്കി റോബര്‍ട്ട്‌സ് ദശാബ്ദങ്ങള്‍ നീണ്ട കരിയറിനിടെ മൂന്ന് എമ്മി ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടി. 2008ല്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് അവരെ ജീവിക്കുന്ന ഇതിഹാസമായി പ്രഖ്യാപിച്ചു.

മേരി മാര്‍ത്ത കോറിന്‍ ക്ലാബോര്‍ണി ബോഗ്‌സ് എന്ന താന്‍ കോക്കിയായി അറിയപ്പെടാന്‍ തുടങ്ങിയതിനുപിന്നിലെ കഥ ഒരിക്കല്‍ അവര്‍ വെളിപെടുത്തിയിരുന്നു. ഏറ്റവും ഇളയ സഹോദരന് കോറിന്‍ എന്ന പേരുച്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ അവന്‍ കോക്കി എന്ന് വിളിച്ചുതുടങ്ങിയെന്ന്് അവര്‍ പറഞ്ഞു. പിന്നീട് അത്  തന്റെ പേരായി ചുരുങ്ങി.

സംഭാവനകളുടെയും പകര്‍ന്നുനല്‍കിയ സ്‌നേഹത്തിന്റെയും  പേരില്‍ കോക്കിയെ ആജീവനാന്തകാലം മിസ് ചെയ്യുമെന്നായിരുന്നു ചരമഅറിയിപ്പില്‍ കുടുംബാംഗങ്ങള്‍ കുറിച്ചത്.

Other News