ബോള്‍ഡര്‍ (കൊളറാഡോ ): കാടിനുള്ളില്‍ മൃഗങ്ങളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒരു കരടിയുടെ 400 സെല്‍ഫികള്‍. കൊളറാഡോയിലാണ് സംഭവം. ക്യാമറയില്‍ പതിഞ്ഞത് ആകെ 580 ല്‍ പരം ചിത്രങ്ങളായിരുന്നു. അതില്‍ 400 ഉം ഒരേ കരടി ക്യാമറയുടെ മുന്നില്‍ വന്ന് പോസ് ചെയ്‌തെടുത്ത ചിത്രങ്ങളാണ് എന്നതാണ് വിചിത്രം.
ബോള്‍ഡറിലെ ഓപ്പണ്‍ സ്‌പേസ് ആന്‍ഡ് മൗണ്ടന്‍ പാര്‍ക്കില്‍ ( ഒ.എസ്.എം.പി) സ്ഥാപിച്ച ക്യാമറയിലായിരുന്നു കരടിയുടെ സെല്‍ഫി പിടിത്തം. ചിത്രങ്ങളിലെ മറ്റ് മിക്ക മൃഗങ്ങളും ഭക്ഷണത്തിനോ വിശ്രമ സ്ഥലങ്ങള്‍ക്കോ അന്വേഷിച്ചുകൊണ്ട് നടക്കുന്നതിനിടയിലാണ് ക്യാമറയില്‍ പതിഞ്ഞത്. പക്ഷേ ഈ കരടി മന:പൂര്‍വം 'പ്രത്യേക താല്‍പ്പര്യമെടുത്ത് ഓരോ തവണയും ക്യാമറയുടെ മുന്നിലെത്തിയതാണെന്ന് ഒ.എസ്.എം.പി വക്താവ് പറഞ്ഞു.
''ഈ ചിത്രങ്ങള്‍ ഞങ്ങളെ ചിരിപ്പിച്ചു, മറ്റുള്ളവരെയും ചിരിപ്പിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,'' വക്താവ് ഫിലിപ്പ് യേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഒഎസ്എംപി ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും സര്‍പ്രൈസ് സെല്‍ഫി താരം ഉടന്‍ തന്നെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
പാര്‍ക്കിന്റെ 46,000 ഏക്കറില്‍ 9 മോഷന്‍ ഡിറ്റക്റ്റിംഗ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു മൃഗം നടക്കുമ്പോള്‍ അവ സജീവമാകും. ഒരിക്കല്‍ ട്രിഗര്‍ ചെയ്താല്‍, ക്യാമറകള്‍ ഒന്നുകില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫുകളോ ഹ്രസ്വ വീഡിയോകളോ എടുക്കുന്നു.
കരടികള്‍, പക്ഷികള്‍, കുറുക്കന്മാര്‍, മൂങ്ങകള്‍ എന്നിവ പാര്‍ക്കിലെ ക്യാമറകളില്‍ പതിഞ്ഞ മൃഗങ്ങളില്‍ ചിലത് മാത്രം. 'സെന്‍സിറ്റീവ് ആവാസ വ്യവസ്ഥകളില്‍ മനുഷ്യ സാന്നിധ്യം കുറയ്ക്കുമ്പോള്‍ പ്രാദേശിക ജീവിവര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റുമുള്ള ഭൂപ്രകൃതിയെ എങ്ങനെ ഉപയോഗിക്കുന്നു(കരടിയുടെ സെല്‍ഫികള്‍ ഉള്‍പ്പെടെ, ) പഠിക്കാന്‍ വേണ്ടിയാണ് അവയെ ക്യാമറകളിലൂടെ നിരീക്ഷിക്കുന്നത്.
മൃഗങ്ങള്‍ കൂടുതലായി സഞ്ചരിക്കാരുള്ള പാതകളില്‍ അവയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ച്് സാന്നിധ്യം മനസിലാക്കിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
'ഈ ക്യാമറകള്‍, യഥാര്‍ത്ഥത്തില്‍ അവിടെയുള്ള മൃഗങ്ങള്‍ 'ഒരു ദിവസം, ഒരാഴ്ച അല്ലെങ്കില്‍ വര്‍ഷങ്ങളായി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിക്കുന്നു,' ഒഎസ്എംപിയിലെ വന്യജീവി പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ നൂണ്‍സ് പറഞ്ഞു,