230 ദശലക്ഷം വര്‍ഷം പഴക്കം, 236 കാരറ്റ്; അത്യപൂര്‍വ്വ കളര്‍ ഡയമണ്ട് കണ്ടെത്തി


AUGUST 10, 2020, 11:38 AM IST

മോസ്‌കോ: ലോകത്തിലെതന്നെ ഏറ്റവും വലിയ കളര്‍ ഡയമണ്ടുകളില്‍ ഒന്ന് റഷ്യയില്‍ കണ്ടെത്തി. ചുവപ്പു കലര്‍ന്ന മഞ്ഞനിറത്തിലുള്ള 236 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയത്. റഷ്യയില്‍ ഇതുവരെ ഖനനം ചെയതതില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ടാണിത്. അനബര്‍ നദിയിലുള്ള എബ്ലെയാഖ് ഭാഗത്തു നിന്നുമാണ് ഈ അമൂല്യം രത്‌നം കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ വജ്ര നിര്‍മ്മാതാക്കളായ അല്‍റോസയാണ് വജ്രം കണ്ടെത്തിയത്. നിലവില്‍ 47 x 24 x 22 മില്ലീമീറ്റര്‍ അളവുള്ളതാണ് ഈ പരുക്കന്‍ രത്‌നം. ഏകദേശം 120 മുതല്‍ 230 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നി?ഗമനം. അസാധാരണമായാണ് ഇത്തരത്തിലുള്ള കളര്‍ വജ്രങ്ങള്‍ കണ്ടെത്താറുള്ളതെന്ന് അല്‍റോസയുടെ കട്ടിങ് ആന്റ് പോളിഷിങ് മേധാവി പവേല്‍ വിനിഖിന്‍ പറഞ്ഞു.

ഈ വജ്രം പരുക്കന്‍ രൂപത്തില്‍ തന്നെ സൂക്ഷിക്കുമോ അതോ വില്‍ക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതികഠിന ശൈത്യമേഖലയായ റഷ്യയിലെ വടക്കന്‍ പ്രവശ്യയിലാണ് വജ്രം കണ്ടെത്തിയത്. ഇവയുടെ വികസനം സാധാരണയായി വേനല്‍ക്കാലത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത്രയധികം വര്‍ഷം പഴക്കമുണ്ടാകുമെന്ന് വിലയിരുത്തുന്നത്.

Other News