കൊറോണ: ചൈനയില്‍ മരണം 1,483


FEBRUARY 14, 2020, 8:20 AM IST

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,483 ആയി. ഇന്നലെ 116 പേരാണ് മരിച്ചത്. 4,823 പേരാണ് വൈറസ് ബാധിതരായി ഇന്നലെ ആശുപത്രിയിലെത്തിയത്. ഇതുവരെ 64,600 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  

ജപ്പാനില്‍ കൊറോണ വൈറസ് ബാധിച്ചിരുന്ന 80 കാരി കഴിഞ്ഞദിവസം മരിച്ചു. അതേസമയം, വൈറസ് ബാധയാണോ പ്രായാധിക്യംമൂലമുള്ള അവശതകളാണോ മരണകാരണമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനക്കു പുറത്ത് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. ഹോങ്കോങ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.