കോവിഡ് വ്യാപനം; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന


NOVEMBER 23, 2021, 10:51 PM IST

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ അടുത്ത് വര്‍ഷം മാര്‍ച്ച് മാസത്തോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയരക്ടര്‍ ഡോ. ഹാന്‍സ് ക്ലജ് പറയുന്നത്. 

മാസ്‌ക് ധരിക്കുന്നത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാലം, വാക്്‌സിനേഷന്‍ പൂര്‍ണമാവാത്തത്, ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം വര്‍ധിച്ചത് തുടങ്ങിയവയാണ് യൂറോപ്പില്‍ നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു. 

വാക്‌സിനേഷന്‍ വേഗത്തിലാക്കുക, കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ വീണ്ടും ശക്തമാക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയെന്നും ഡോ. ഹാന്‍സ് ക്ലജ് പറയുന്നു. യു കെ, ജര്‍മ്മനി, ഓസ്ട്രിയ, നെതര്‍ലന്റ്‌സ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് വീണ്ടും വ്യാപകമായി പടരുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്. . ഈ രാജ്യങ്ങളില്‍ പഴയതു പോലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജനങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് പാസ്‌പോര്‍ട്ടുകള്‍, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കുക, പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് യു കെ അടക്കമുള്ള രാജ്യങ്ങള്‍ പരിഗണിക്കുന്ന നടപടികള്‍.

Other News