കോവിഡ്-19: പ്രൊഫസർമാരെ മില്യണയർമാരാക്കി 


AUGUST 1, 2020, 11:49 AM IST

കൊറോണ വൈറസ് യുകെയിലെ സതാംപ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ സ്കൂൾ ഓഫ് മെഡിസിനിൽ പ്രവർത്തിക്കുന്ന മൂന്നു പ്രൊഫസർമാർക്ക് നേടിക്കൊടുത്തിട്ടുള്ളത് മില്യൺ കണക്കിന് പൗണ്ട് സ്‌റ്റെർലിംഗ്‌. വർഷങ്ങൾക്ക് മുൻപ് അവർ നടത്തിയ ചില കണ്ടുപിടുത്തങ്ങളാണ് അവരെ മില്യണയർമാരായി മാറ്റിയിട്ടുള്ളത്.

ആസ്‌ത്‌മയും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുമുള്ളവർക്ക് ഇന്റർഫെറോൺ ബീറ്റ എന്നറിയപ്പെടുന്ന,സാധാരണ ജലദോഷത്തെ പ്രതിരോധിക്കാൻ  സഹായിക്കുന്ന   ഒരു പ്രോട്ടീന്റെ അഭാവമുള്ളതായി രണ്ടു ദശകത്തോളം മുമ്പ് റാറ്റ്‌കോ ജുകാനോവിക്, സ്റ്റീഫൻ ഹോൾഗേറ്റ്, ഡോണാ ഡേവിസ് എന്നിവർ കണ്ടെത്തിയിരുന്നു. 

തങ്ങളുടെ കണ്ടെത്തൽ ചികിത്സക്കായി പ്രയോജനപ്പെടുത്തുന്നതിനു അവർ  സിനർജൻ എന്നൊരു കമ്പനി സ്ഥാപിക്കുകയും  2004ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ വൈറൽ  ബാധയുണ്ടാക്കുന്ന ആസ്‌ത്‌മയുടെ ചികിത്സക്കായി അസ്ട്ര സിനെക്ക കമ്പനിയുമായുണ്ടാക്കിയ ഇടപാട് പരാജയപ്പെടുകയും ഓഹരികളുടെ വില തകരുകയും ചെയ്തു. 

കൊറോണ വൈറസ് മഹാമാരിയുണ്ടായത്തോടെ ശ്വസോച്ഛാസത്തിനുള്ള തടസങ്ങൾ നീക്കുന്ന അവരുടെ ഔഷധങ്ങൾക്ക് ആവശ്യകതയേറി. ജനുവരിയിൽ കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽത്തന്നെ വൈറസിനെ ചെറുക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ടെന്നു കമ്പനി മനസിലാക്കുകയും യുകെയിലും വൈറസ് എത്തുമെന്ന പ്രതീക്ഷയിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. പ്രതീക്ഷിച്ചതുപോലെ വൈറസ് യുകെയിലുമെത്തി.ആശുപത്രികളിൽ രോഗികൾ നിറയുന്ന അവസരത്തിൽത്തന്നെയായിരുന്നു ക്ലിനിക്കൽ പരീക്ഷണങ്ങളും നടന്നത്. 

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന വൈറസ് ഇന്റർഫെറോൺ ബീറ്റയെയും അമർച്ചചെയ്യുന്നു. അതിനെ തിരികെ കൊണ്ടുവന്നാൽ വലിയ ഫലം ചെയ്യു,മെന്ന് തെളിയിക്കുന്ന ആദ്യ പരീക്ഷണത്തിന്റെ ഫലങ്ങൾ കഴിഞ്ഞയാഴ്ചയിലാണ് അവർ പ്രസിദ്ധീകരിച്ചത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് പ്രൊഫസർമാരുടെ SNG001 എന്നറിയപ്പെട്ട  ഇന്റർഫെറോൺ ബീറ്റ  പ്രത്യേക ഔഷധം അവരുടെ ശ്വാസനാളത്തിലേക്ക് നെബുലൈസർ മുഖേന കടത്തിവിട്ടു. പ്ലാസിബോ നല്കിയവരെക്കാൾ രണ്ടോ മൂന്നോ മടങ്ങു കൂടുതൽ വേഗത്തിൽ അവർ സുഖം പ്രാപിച്ചതായി കണ്ടെത്തി. 

101 രോഗികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് അവരിൽ രോഗം ഗുരുതരമാകുന്നതിനുള്ള സാധ്യത 79% കുറഞ്ഞുവെന്നും അവരുടെ "ശ്വാസതടസ്സം" ഗണ്യമായി കുറഞ്ഞുവെന്നുമാണ്.  ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ജൂലൈ  21നു പ്രസിദ്ധീകരിച്ച ഉടൻ തന്നെ കമ്പനിയുടെ ഓഹരിവിലയിൽ ഒരു വൻ കുതിപ്പാണുണ്ടായത്. ഉച്ചയായപ്പോൾത്തന്നെ 540% വർധന രേഖപ്പെടുത്തി. കമ്പനിയിൽ 65കാരനായ പ്രൊഫസർ ജുകാനോവിചിന് 0.56% ഓഹരിയാണ് ഉണ്ടായിരുന്നത്. ഓഹരിമൂല്യം ഒരു ദിവസം കൊണ്ട് 300,000 പൗണ്ടിൽ നിന്നും 1.6 മില്യൺ പൗണ്ടായി വർദ്ധിച്ചു. 73കാരനായ ഹോൾഗേറ്റിന്റെ 0.59% ഓഹരികളുടെ മൂല്യം 1.7 മില്യൺ പൗണ്ടായി മാറി. കമ്പനിയുടെ സ്ഥപകൻ കൂടിയായ  67കാരനായ പ്രൊഫസർ ഡേവീസ് മറ്റൊരു കമ്പനിയിലൂടെ സമാനമായ നേട്ടമുണ്ടാക്കി.

Other News