ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു


AUGUST 13, 2020, 7:08 AM IST

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഓരോദിവസവും അഭൂതപൂര്‍വമായ കുതിപ്പ് തുടരുന്നു. 20,786,240 പേര്‍ക്കാണ് ലോകത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 751,553 പേര്‍ ഇതുവരെ മരിച്ചു. 13,682,464 പേര്‍ രോഗമുക്തി നേടി.

വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ മരണസംഖ്യയില്‍ യു കെയെ മറികടന്ന് ഇപ്പോള്‍ നാലാം സ്ഥാനത്തായി.

യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,360,023 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 169,124 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 2,805,104 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,170,474 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . മരണസംഖ്യ 104,263 ആയി. 2,309,477 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 2,395,471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 47,138 പേര്‍ മരിച്ചു. 1,695,860 പേര്‍ രോഗമുക്തി നേടി.

ആന്ധ്രയില്‍ കഴിഞ്ഞ ദിവസം 9597 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 93 പേര്‍ മരിച്ചു. ആന്ധ്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്. കര്‍ണാടകയില്‍ 7883 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 2802 കേസുകളും ബംഗളൂരുവില്‍ നിന്നാണ്.

Other News