ലോകത്ത് 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു


JUNE 25, 2021, 7:29 AM IST

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം കോവിഡ് ബാധിതരുടെ ആകെ എണ്ണം പതിനെട്ട് കോടി ഏഴ് ലക്ഷം പിന്നിട്ടു.  മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അമ്പത്തിനാല് ലക്ഷമായി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.18 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു.

ബ്രസീല്‍ (1.82 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(57 ലക്ഷം രോഗബാധിതര്‍), തുര്‍ക്കി(53 ലക്ഷം രോഗബാധിതര്‍) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Other News