ലോകത്ത്  1.97 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 728,786 ; രോഗമുക്തര്‍ 1.27 കോടി


AUGUST 9, 2020, 7:23 AM IST

ന്യൂയോര്‍ക്ക്: ലോക ജനതയെ ആശങ്കയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയര്‍ന്നു.

12,713,821 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.യു.എസില്‍ ഇതുവരെ 5,149,663 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

165,068 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,638,462 പേര്‍ സുഖം പ്രാപിച്ചു.രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ,കോവിഡ് വാക്സിന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാക്‌സിന്‍ ഗവേഷണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായിട്ടാണെന്നും ട്രംപ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കേ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമം.

ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 3,013,369 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100,543 പേര്‍ മരിച്ചു.

2,094,293 പേര്‍ രോഗമുക്തി നേടി. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടര്‍ച്ചയായ നാലാം ദിവസവും ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Other News