തകര്‍ന്ന പാക് വിമാനത്തിന്റെ പൈലറ്റ് എടിസി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് സിഎഎ


JUNE 4, 2020, 7:17 PM IST

കറാച്ചി / റാവല്‍പിണ്ടി: കറാച്ചിയില്‍ 97 പേരുടെ മരണത്തിനിടയാക്കിയ വിമാനത്തിന്റെ പൈലറ്റ് അപകടത്തിനുതൊട്ടുമുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ (എടിസി) നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഎഎ)

പികെ 8303 ബ്ലാക്ക് ബോക്‌സിന്റെ ഡാറ്റ വിജയകരമായി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്തതായി ഫ്രഞ്ച് വ്യോമ സുരക്ഷാ സംഘടന ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് അയച്ച കത്തിലാണ് പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവിനെക്കുറിച്ച് സൂചനയുള്ളത്.

മെയ് 22 ന് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്കുള്ള പിഐഎ എ 320 വിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം ജനസാന്ദ്രതയുള്ള സ്ഥലത്ത് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 99 യാത്രക്കാരില്‍ ജീവനക്കാരുള്‍പ്പെടെ 97 പേരും മരിച്ചു. വിമാനം വീഴുമ്പോള്‍ നിലത്തുണ്ടായിരുന്ന ഒരു കൗമാരക്കാരിയും മരിച്ചു.

വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ 97 മൃതദേഹങ്ങളില്‍ 91 എണ്ണം തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായി സിന്ധ് ആരോഗ്യ വകുപ്പ് ബുധനാഴ്ച ട്വീറ്റില്‍ അറിയിച്ചു.

പികെ 8303 ന്റെ 'എടിസി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാണിച്ചുകൊണ്ട് സിഎഎ ഉദ്യോഗസ്ഥന്‍ ഇഫ്തിക്കര്‍ അഹമ്മദാണ് ജൂണ്‍ 2 ന് പാകിസ്ഥാന്‍ എയര്‍ലൈന്‍സിന് കത്തയച്ചത്.

Other News