ഗര്‍ഭിണിയായിരുന്ന പൂച്ചയെ കൊന്ന യുവാവിന് 34 മാസം തടവും പിഴയും


NOVEMBER 7, 2019, 4:03 PM IST

കോലാലംപുര്‍:  ഗര്‍ഭിണിയായിരുന്ന പൂച്ചയെ തുണിയുണക്കുയന്ത്രത്തിലിട്ട് കൊന്ന യുവാവിന് മലേഷ്യയില്‍  34 മാസത്തെ തടവും 40000 റിന്‍ഗിറ്റും(ഏഴ് ലക്ഷത്തോളം രൂപ) വിധിച്ചു. 

ഇന്ത്യന്‍ വംശജനായ കെ ഗണേശ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് ശിക്ഷിക്കപ്പെട്ടത്. 2018 സെപ്തംബറിലായിരുന്നു സംഭവം. അലക്കുകേന്ദ്രത്തിലെത്തിയ യുവതി ഉണക്കുയന്ത്രത്തില്‍ പൂച്ചയുടെ ജഡം കണ്ടതില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.  മലേഷ്യയില്‍ മൃഗസംരക്ഷണനിയമം ലംഘിച്ചതിന് തടവിന് ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് ഗണേശ്.

Other News