ഗാസയിൽ  ഇ​സ്രാ​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം: മ​ര​ണം 21 ആ​യി


NOVEMBER 14, 2019, 2:11 AM IST

 ഗാസ സി​റ്റി: പലസ്തീനിലെ ഗാസയിൽ ര​ണ്ടാം​ദി​വ​സ​വും തു​ട​രു​ന്ന ഇ​സ്രാ​യേ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടവരുടെ എ​ണ്ണം 21ആ​യി. 69 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റിട്ടുമുണ്ട്.

ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്​​ലാ​മി​ക്​ ജി​ഹാ​ദ്​ ക​മാ​ന്‍​ഡ​റും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വീട്ടില്‍ ഉറങ്ങവെയാണ്​ ഇസ്​ലാമിക്​ ജിഹാദ്​ കമാന്‍ഡര്‍ ബാഹ അല്‍അത്തയും ഭാര്യയും കൊല്ലപ്പെട്ടത്​. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ഗാസയിലെ പൊതുയിടങ്ങളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നത്​ നിരോധിച്ചിട്ടുണ്ട്​. ടെൽ ​അ​വീ​വി​ലെ സ്​​കൂ​ളു​ക​ള്‍​ക്ക്​ ബു​ധ​നാ​ഴ്​​ച അ​വ​ധി ന​ല്‍​കി. ഗാസയിൽ  ഹ​മാ​സി​​ന്റെ വ​ള​ര്‍​ച്ച ത​ട​യു​ന്ന​തി​ല്‍ ഇസ്രായേലി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന്​ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​രു​മാ​യും ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്നും ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും പ്രധാനമന്ത്രി ബിന്യമിന്‍ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

ഗാസയി​ല്‍ നി​ന്ന്​ പ്ര​ത്യാ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ വ​ന്‍ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്‍​കി.തങ്ങള്‍ തിരിച്ചടിക്കുമെന്ന്​ അവര്‍ക്ക്​ നന്നായി അറിയാം. രണ്ടുവഴികളാണ്​ അവര്‍ക്ക്​ മുന്നിലുള്ളത്​. ഒന്നുകില്‍ റോക്കറ്റാക്രമണം അവസാനിപ്പിക്കുക, അതല്ലെങ്കില്‍ ആക്രമണം ഏറ്റുവാങ്ങുക.

ഇതേസമയം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്​ത്​ മധ്യസ്​ഥശ്രമം തുടങ്ങി.

Other News