വാഷിംഗ്ടണ്‍: ഡെമോക്രാറ്റുകള്‍ക്ക് ഇസ്രായേലികളേക്കാള്‍ താത്പര്യവും സഹാനുഭൂതിയും ഫലസ്തീനികളോടെന്ന് സര്‍വേ. 'മിഡില്‍ ഈസ്റ്റിലെ സാഹചര്യത്തില്‍ നിങ്ങളുടെ സഹതാപം കൂടുതല്‍ ഇസ്രായേലികളോടാണോ അതോ ഫലസ്തീനുകളോടാണോ?' എന്നായിരുന്നു സര്‍വേയില്‍ ഉന്നയിച്ച ചോദ്യം. ഡെമോക്രാറ്റുകളില്‍ 49 ശതമാം പേര്‍ ഫലസ്തീനികളേയും 38 ശതമാനം പേര്‍ ഇസ്രായേലികളെയുമാണ് പിന്തുണച്ചത്. 13 ശതമാനം പേര്‍ രണ്ടുരാജ്യങ്ങളേയും പറയുകയോ അഭിപ്രായമില്ലെന്ന് അറിയിക്കുകയോ ചെയ്തു.
2001ന് ശേഷം ആദ്യമായാണ് കൂടുതല്‍ ഡെമോക്രാറ്റുകള്‍ ഇസ്രായേലികളേക്കാള്‍ ഫലസ്തീനികളോട് അനുഭാവം കാണിക്കുന്നത്.
എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ ഇസ്രായേലികളെയാണ് ശക്തമായി പിന്തുണക്കുന്നത്. റിപ്പബ്ലിക്കന്‍മാരില്‍ 78 ശതമാനം പേര്‍ ഇസ്രായേലികളെ പിന്തുണച്ചപ്പോള്‍ 11 ശതമാനം പേര്‍ ഫലസ്തീനികളേയും പിന്തുണച്ചു.
സ്വതന്ത്രരില്‍ 49 ശതമാനം പേര്‍ ഇസ്രായേലികളോടും 32 ശതാനം പേര്‍ ഫലസ്തീനുകളോടുമാണ് അനുഭാവം പ്രകടിപ്പിക്കുന്നത്. മൊത്തത്തില്‍ കണക്കെടുത്താല്‍ 54 ശതമാനം പേര്‍ ഇസ്രായേലികളോട് കൂടുതല്‍ അനുഭാവം പ്രകടമാക്കുമ്പോള്‍ 31 ശതമാനം ഫലസ്തീനികളോട് അനുഭാവം പ്രകടമാക്കുന്നത്.
ചെറുപ്പക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ ഇസ്രായേലികളോടുള്ള സഹതാപം കുറയുന്നതായും ഗാലപ്പ് റിപ്പോര്‍ട്ട് ചെയ്തു.