പോൺ ബിസിനസിൽ സമ്പാദിച്ചത് വെറും എട്ടരലക്ഷം രൂപ;എല്ലാം തുറന്നുപറഞ്ഞ്  മിയ 


AUGUST 13, 2019, 11:30 PM IST


ന്യൂയോർക്ക്:പോൺ ബിസിനസിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മിയ മാറുകയുമുണ്ടായി.എന്നാല്‍  താൻ അതില്‍ നിന്നും  അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് മിയ വെളിപ്പെടുത്തുന്നത്. 

ദശലക്ഷക്കണക്കിന് ഡോളറുകളാണ് താൻ സമ്പാദിച്ചു കൂട്ടിയതെന്ന് പ്രചാരണത്തോട്  പ്രതികരിക്കുകയായിരുന്നു മിയ. വെറും 12,000 ഡോളർ മാത്രമാണത്രെ മിയ പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത്. അതായത് വെറും എട്ടര ലക്ഷം രൂപ. മേഗൻ അബോട്ടുമായുള്ള അഭിമുഖത്തിലാണ്  മിയ 'ഞെട്ടിക്കുന്ന' തുറന്നുപറച്ചിൽ നടത്തിയത്.

2014-15 വര്‍ഷത്തിലെ വെറും മൂന്ന് മാസമാണ് താൻ പോൺ ബിസിനസില്‍  ഉണ്ടായിരുന്നത്. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്‌തശേഷം മറ്റൊരു ജോലി കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടെന്നും അവർ പറഞ്ഞു. ഇൻഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ  തോതിലുള്ള വർധനയുണ്ടായത്.

400 ഫോളോവേഴ്‌സ്‌ മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തെ ഇടവേളയിൽ  രണ്ട് ലക്ഷം ഫോളോവേഴ്‌സിനെ സമ്പാദിച്ചു.തുടർന്ന് 20 ലക്ഷമായത് വളർന്നു. പിന്നീട് ഈ അക്കൗണ്ട് ഐ എസ് ഭീകരർ ഹാക്ക് ചെയ്തെന്നും അവർ പറഞ്ഞു. 

പോണ്‍ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല. സാവകാശം ക്രമേണ അതിലേക്ക് താൻ എത്തിപ്പെടുകയായിരുന്നു.തനിക്ക് ഒരു മൂല്യവുമില്ലെന്നായിരുന്നു ധാരണ. ഒരു പുരുഷനിലേക്ക് എത്താനുള്ള എളുപ്പ വഴിയാണിത് എന്ന് കരുതി. അങ്ങനെയാണ് താൻ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നും മിയ പറയുന്നു. 

Other News