ഇന്‍സ്റ്റഗ്രാം സൂപ്പര്‍ സ്റ്റാറിനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു


JULY 30, 2019, 10:08 PM IST

മോസ്കോ: ഇന്‍സ്റ്റഗ്രാം സൂപ്പര്‍ സ്റ്റാറിനെ കഴുത്തറുത്ത് കൊന്നശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു.റഷ്യന്‍ പൗരയായ ഏകതറീന കരാഗ്ലനോവയാണ്(24) കൊല്ലപ്പെട്ടത്.മോസ്കോയിലെ ഏകതറീനയുടെ ഫ്ലാറ്റിലെ മുറിയിൽ സ്യൂട്ട്കേസിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. 

ഇന്‍സ്റ്റഗ്രാമില്‍ 85000 ഫോളോവേഴ്‌സുണ്ട് ഏകതറീനയ്ക്ക്. ഈയടുത്ത് ഏകതറീന ഡോക്‌ടർ  ബിരുദം നേടിയിരുന്നു.ഏകതറീനയുടെ പ്രശസ്‌തിയില്‍ അസൂയയുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുമൊത്ത്  നെതർലാൻഡ്‌സിലേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഫ്ലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഏകതറീനയെ പ്രശസ്തയാക്കിയത്. സിനിമാ താരം ഓഡ്രി ഹെപ്ബേണുമായിട്ടാണ് ആരാധകര്‍ ഏകതറീനയെ താരതമ്യം ചെയ്തിരുന്നത്.

Other News