എത്യോപ്യന്‍ ആര്‍മി ചീഫ് ജനറല്‍ സിയറി മെക്കൊണ്ണന്‍ സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു


JUNE 23, 2019, 5:19 PM IST

അഡിസ് അബാബ: എത്യോപ്യന്‍ ആര്‍മി ചീഫ് ജനറല്‍ സിയറി മെക്കൊണ്ണന്‍ സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനമായ അഡിസ് അബാബയില്‍ വെച്ചായിരുന്നു സംഭവം.

എത്യോപ്യയുടെ വടക്കന്‍ അംഹാര മേഖലയിലെ പ്രദേശിയ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം തടഞ്ഞ രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെടുന്നതെന്ന് പ്രധാനമന്ത്രി ആബി അഹമ്മദ് പറഞ്ഞു.

നേരത്തെ അംഹാര റീജ്യന്‍ ഗവര്‍ണര്‍ അംബാച്ച്യു മേക്കണ്ണനും അദ്ദേഹത്തിന്റെ ഉപദേശകനും കൊല്ലപ്പെട്ടിരുന്നു.

Other News