കാലാവസ്ഥാ വ്യതിയാനം തടയാന്‍ പന്ത്രണ്ട് മണിക്കൂറില്‍ എത്യോപ്യക്കാര്‍ നട്ടത് 35.3 കോടി മരങ്ങള്‍


JULY 31, 2019, 12:49 PM IST

അഡിസ് അബാബ:  ലോകം മുഴുവന്‍ ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആശങ്കപ്പെട്ടിരിക്കുമ്പോള്‍ ഇതിനെതിരെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ നടപടിയെടുത്തിരിക്കുകയാണ് എത്യോപ്യ.

പന്ത്രണ്ട് മണിക്കൂറില്‍ 35.3 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് അവര്‍ ലോകത്തെ അമ്പരപ്പിച്ചത്.  ഇതിലൂടെ ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് എത്യോപ്യ. ജൂലൈ 29നാണ് ലോകത്തിന് മാതൃകയായിക്കൊണ്ട് എത്യോപ്യ ഈ വേറിട്ട പ്രവര്‍ത്തിക്ക് തുടക്കം കുറിക്കുന്നത്.

പ്രധാനമന്ത്രി അബി അഹ്മദിന്റെ നേതൃത്വത്തില്‍ 'ഗ്രീന്‍ ലെഗസി' എന്ന വനവത്ക്കരണ പരിപാടിയുട ഭാഗമായാണ് ഇത്രയധികം മരങ്ങള്‍ എത്യോപിയയില്‍ വെച്ചുപിടിപ്പിച്ചത്. ലക്ഷണക്കണക്കിന് പേരാണ് ഈ ഉദ്യമത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ആദ്യ ആറ് മണിക്കൂറിനുള്ളില്‍ തന്നെ 150 മില്യണിന് മുകളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനായി.മെയ് -ഒക്ടോബര്‍ കാലയളവില്‍ 4 ബില്യണ്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണ് ഗ്രീന്‍ ലെഗസിയുടെ ലക്ഷ്യം.

Other News