കാണ്ഡഹാറില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെ ഷിയാ പള്ളിയില്‍ സ്‌ഫോടനം


OCTOBER 15, 2021, 7:12 PM IST

കാബൂള്‍: കാണ്ഡഹാറിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിനിടെ സ്‌ഫോടനം. 32 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ബിബി ഫആത്തിമ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. നമസ്‌കാരത്തിന് വലിയ തോതില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നതായും താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ആഴ്ച കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു അത്.

Other News