ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയ്ക്ക് കൈമാറിയ കേസ് ഫെയ്‌സ്ബുക്കിന് 500 കോടി ഡോളര്‍ പിഴ


JULY 14, 2019, 12:26 AM IST

വാഷിങ്ടണ്‍: കുപ്രസിദ്ധമായ ഡാറ്റാകൈമാറ്റക്കേസില്‍ ഫെയ്‌സ്ബുക്കിന് 500 കോടി ഡോളര്‍ പിഴ. പിഴ കൂടാതെ ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിക്കുന്ന നിബന്ധനകളും ചേര്‍ന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷനാണ്. വിധി പ്രാബല്യത്തിലാകണമെങ്കില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി കൂടി വേണം.

അതേസമയം പിഴ കുറഞ്ഞുപോയെന്ന് ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്ക് ഈ കാര്യത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഏതാണ്ട് 8.7 കോടി ആളുകളുടെ വിവരങ്ങള്‍ കേംബ്രജ്അനലിറ്റക്ക ഫെയ്‌സ്ബുക്കില്‍ നിന്നും ചോര്‍ത്തിയെന്നും ആ വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ യു.എസ്,ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്തിയെന്നുമാണ് ഫെയ്‌സ്ബുക്കിനെതിരെ കേസ്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ കാര്യം സമ്മതിക്കുകയും തുടര്‍ന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് നേതൃസ്ഥാനമൊഴിയണമെന്ന് കമ്പനി ജനറല്‍ ബോഡി മീറ്റിംഗില്‍ ആവശ്യമുയരുകയും ചെയ്തിരുന്നു. 

2018 മാര്‍ച്ച് മുതലാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.

Other News