പാക് പോലീസ് സേനയില്‍ ആദ്യമായി ഹിന്ദു വനിതാ പോലീസ്


SEPTEMBER 6, 2019, 12:18 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആദ്യമായി പൊലീസ് സേനയിലേക്ക് ഹിന്ദു യുവതി. സിന്ധ് പ്രവിശ്യയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി പുഷ്പ കോല്‍ഹി എന്ന യുവതിയാണ് നിയമിക്കപ്പെട്ടത്.

സിന്ധ് പബ്ലിക് സര്‍വിസ് കമീഷന്‍ നടത്തിയ മത്സര പരീക്ഷയില്‍ പുഷ്പ ഉന്നത വിജയം നേടിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് ആണ് സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള ആദ്യ പൊലീസ് വനിതയായി പുഷ്പ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.

ഈ വര്‍ഷം ജനുവരിയില്‍ പാക്കിസ്ഥാന്‍ കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സിന്ധിലെ ശഹദദ്‌കോട് സ്വദേശി സുമന്‍ പവന്‍ ബോദനി സത്യപ്രതിജ്ഞ ചെയ്തിരുന്നു.  പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. 

Other News