സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു


SEPTEMBER 6, 2019, 2:49 PM IST

ജോഹന്നാസ്‌ബെര്‍ഗ്: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു.

1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായി വിശേഷിപ്പിക്കപ്പെട്ട മുഗാബെയ്‌ക്കെതിരെ പാശ്ചാത്യരാഷ്ട്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു.

Other News