വസീറിസ്താനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു


FEBRUARY 22, 2021, 9:47 PM IST

ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ സന്നദ്ധ പ്രവര്‍ത്തകരായ നാലു വനിതകളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മിര്‍ അലി നഗരത്തിന് സമീിപത്തെ ഗ്രാമത്തിലാണ് ഒരു സംഘം ആളുകള്‍ വനിതകളെ വെടിവെച്ച് കൊന്നത്. വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഈ പ്രദേശം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് പൊലീസ് പറയുന്നു.

Other News