ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്


JUNE 7, 2019, 10:20 AM IST

ഡബ്ലിന്‍: കേരളത്തിലെ അണക്കര ആസ്ഥാനമായുള്ള മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലിന് അയര്‍ലന്‍ഡിലെ ടലഗട്ടില്‍ ഒക്‌ടോബര്‍ 26,27,28 തീയിതികളില്‍ ധ്യാനം നടത്താന്‍ നല്‍കിയിട്ടുള്ള ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ദിയര്‍മുഡ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍ കുട്ടികളില്‍ ഓട്ടിസവും, ഹൈപര്‍ ആക്ടിവിറ്റിയും വര്‍ധിക്കാന്‍ കാരണം മാതാപിതാക്കളുടെ ജീവിതശൈലിയാണെന്ന് ഫാ.ഡൊമിനിക് വാളന്മനാല്‍ പ്രഭാഷണങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. 

''ഈ തലമുറയില്‍ ഓട്ടിസവും, ഹൈപര്‍ആക്ടിവിറ്റിയും വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്? മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ട്. വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗരതി, നീലച്ചിത്രങ്ങള്‍ തുടങ്ങിയവയ്ക്ക് നിങ്ങള്‍ അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ ദൈവനാമത്തില്‍ പറയുന്നു, നിങ്ങള്‍ വിവാഹിതരായി കുട്ടുകളുണ്ടാകുമ്പോള്‍ ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മൃഗതുല്യമായ ജീവിതമാണ് ഇത്തരക്കാര്‍ നയിക്കുന്നത്- പ്രഭാഷണ മധ്യേ ഫാ.ഡൊമിനിക് വാളന്മനാല്‍ പറഞ്ഞിട്ടുണ്ട്. 

മുമ്പ് അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ ഇത്തരം ന്യൂനതയുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയതായും ഫാ.ഡൊമിനിക് വാളന്മനാല്‍ അവകാശപ്പെട്ടിരുന്നു. ടലഗട്ടിലുള്ള സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലാണ് ഒക്‌ടോബറിലെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 


Other News