ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ ചാ​ന​ല്‍ ക​ട​ന്ന്​ ഫ്ര​ഞ്ചു​കാ​ര​ന്‍ ചരിത്രം കുറിച്ചു 


AUGUST 5, 2019, 2:11 AM IST

പാരീ​സ്: സ്വ​ന്ത​മാ​യി രൂ​പ​ക​ല്‍പ​ന ചെയ്‌ത ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍ക്കൂ​ടി പ​റ​ന്ന് ഫ്ര​ഞ്ചു​കാ​ര​ന്‍ ച​രി​ത്രം​കു​റി​ച്ചു. ഫ്രാ​ന്‍സി​ലെ ഫ്രാ​ങ്കി സ​പാ​ട്ട​യാ​ണ് ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത്. 20 മി​നി​റ്റു​കൊ​ണ്ട്  ഫ്രാ​ങ്കി സ​പാ​ട്ട ല​ക്ഷ്യം നേ​ടി​.ഹോവർബോർഡിൽ ചാനൽ കുറുകെക്കടക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സപാട്ട സ്വന്തമാക്കി.

അഞ്ച് ചെറിയ ജെറ്റ് എഞ്ചിനില്‍ മണ്ണെണ്ണ ഉപയോഗിച്ചാണ് ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മണ്ണെണ്ണ  നിറച്ച ടാങ്ക് പുറം ബാഗില്‍ ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. തുടര്‍ന്ന് ബ്രിട്ടണിലെ സെന്‍റ് മാര്‍ഗരറ്റ് ബേയില്‍ സുരക്ഷിതനായി പറന്നിറങ്ങുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഫ്രാങ്കി യന്ത്രം നിര്‍മ്മിച്ചത്. മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഫ്രാങ്കി ഇംഗ്ലീഷ് ചാനല്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലെ കലൈസിന് സമീപം പറന്ന അദ്ദേഹം യന്ത്രത്തകരാര്‍ കാരണം കടലില്‍ വീഴുകയായിരുന്നു. 

 

ഇത്തവണ 35 കി​ലോ​മീ​റ്റ​ര്‍ പ​റ​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് പാ​തി​വ​ഴി​യി​ല്‍ ക​ട​ലി​ല്‍ സ​ജ്ജ​മാ​ക്കി​യ ബോ​ട്ടി​ലി​റ​ങ്ങി ഇ​ന്ധ​നം വീ​ണ്ടും നി​റ​ക്കേ​ണ്ടി​വ​ന്നു. ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ഇ​നി​യു​ള്ള വെ​ല്ലു​വി​ളി. ഹോ​വ​ര്‍ ബോ​ര്‍ഡ് വി​ക​സി​പ്പി​ക്കാ​ന്‍ കഴിഞ്ഞവർഷം ​ഫ്ര​ഞ്ച് സൈ​ന്യം ഇ​ദ്ദേ​ഹ​ത്തി​ന് 13 ല​ക്ഷം യൂ​റോ സാമ്പ​ത്തി​ക​സ​ഹാ​യം ന​ല്‍കി​യി​രു​ന്നു. ബ്രി​ട്ട​നും സ​മാ​ന​മാ​യ ഹോ​വ​ര്‍ബോ​ര്‍ഡി​ല്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്.

Other News