കോവിഡ് മരണം വര്‍ധിപ്പിക്കുന്ന പുതിയ ജീന്‍ കണ്ടെത്തി പോളിഷ് ഗവേഷകര്‍


JANUARY 15, 2022, 11:54 AM IST

വാര്‍സോ: കോവിഡ് ബാധിതരില്‍ രോഗം കടുപ്പിക്കുന്നതിനും മരണത്തിനു കാരണമാകുന്നതിനും കാരണമായ ജീനുകളെ കണ്ടെത്തി പോളണ്ടിലെ ശാസ്ത്രജ്ഞര്‍. ബിയാല്‍സ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത്.  ഈ ജീന്‍ കോവിഡിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് ഇവര്‍ പറയുന്നത്.  ഇത് രോഗം ഇരട്ടിയാക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ഈ കണ്ടെത്തലോടെ കോവിഡ് ഏതൊക്കെ വിഭാഗത്തില്‍ എത്ര തീവ്രതയില്‍ അനുഭവപ്പെടുമെന്ന് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. അത് വലിയൊരു നേട്ടമായി പോളണ്ടിലെ ഡോക്ടര്‍മാര്‍ കാണുന്നു.

വാക്‌സിന്‍ എടുക്കാത്ത് കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍. കൂടുതല്‍ രോഗം വരാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ തിരിച്ചറിയുന്നതിലൂടെ, വാക്സിനേഷന്‍ എടുക്കാനുള്ള വിമുഖത ഈ വിഭാഗങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പഠനം നടത്തിയ സംഘം പറയുന്നത്. ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയാല്‍ ഇവര്‍ തനിയെ വാക്സിന്‍ എടുക്കാന്‍ ഇറങ്ങുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കൂടുതല്‍ മികച്ച ചികിത്സയൊരുക്കാനും പുതിയ കണ്ടെത്തല്‍ വഴി സാധിക്കും.

ഒന്നര വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇക്കാര്യങ്ങള്‍ പോളണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഗുരുതരമായ രോഗം കോവിഡിനെ തുടര്‍ന്നുള്ളവരില്‍ ആ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ജീനാണ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി ആദം നീഡ്സില്‍സ്‌കി പറഞ്ഞു. ഭാവിയില്‍ ഇത്തരം രോഗികളുടെ പട്ടികയില്‍ വരുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ചികിത്സ ഒരുക്കാന്‍ സാധിക്കുമെന്ന്  നീഡ്സില്‍സ്‌കി വ്യക്തമാക്കി.

 കോവിഡ് ചികിത്സയില്‍ ഒരുപടി മുന്നോട്ട് പോകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു വ്യക്തി കോവിഡ് ബാധിച്ച് എത്രത്തോളം പ്രശ്നങ്ങള്‍ അനുവഭിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കാര്യങ്ങളില്‍ നാലാമത്തെ പ്രധാന ഘടകമാണ് ഈ ജീന്‍. പ്രായം, ഭാരം, ലിംഗം എന്നിവ കണക്കാക്കി രോഗത്തിന്റെ തീവ്രത അളക്കാനാവുമെന്നാണ് പോളിഷ് ശാസ്ത്രജ്ഞതര്‍ അവകാശപ്പെടുന്നത്.

പോളിഷ് ജനസംഖ്യയിലെ പതിനാല് ശതമാനത്തിനും ഈ ജീന്‍ ഉണ്ട്. യൂറോപ്പില്‍ ഇത് ഒന്‍പത് ശതമാനം വരെയാണ്. ഇന്ത്യയില്‍ ഇത് 27 ശതമാനമാണെന്ന് മാര്‍സിന്‍ മോനിയുസ്‌കോ പറയുന്നു മാര്‍സിനാണ് ഈ പദ്ധതിയുടെ ചുമതലയുള്ളത്. ജനറ്റികായിട്ടുള്ള ഘടകങ്ങള്‍ കോവിഡിനെ കുറിച്ചുള്ള പഠനത്തില്‍ അത്യാവശ്യമാണെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്.

Other News