ജർമനിയിൽ കഴിഞ്ഞവർഷം വിശ്വാസം ഉപേക്ഷിച്ചത് 4.3 ലക്ഷം ക്രൈസ്‌തവർ 


JULY 24, 2019, 4:14 AM IST

ബർലിൻ:കഴിഞ്ഞവർഷം ജർമനിയിൽ വിശ്വാസം ഉപേക്ഷിച്ചത് 4,30,000 ക്രൈസ്‌തവർ.കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നുള്ള മൊത്തം കണക്കാണിത്. കത്തോലിക്കാ സഭയിൽ നിന്നുമാത്രം രണ്ട് ലക്ഷം ആളുകൾ വിശ്വാസത്തിൽ നിന്നു സ്വയം പിൻമാറി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ത​ന്നെ ഭാ​ഗ​മാ​ണ് രാ​ജ്യ​ത്തെ ക്രി​സ്ത്യ​ന്‍ മ​ത​വി​ശ്വാ​സം എ​ന്ന​തി​നാ​ല്‍ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​കും. പ്ര​ത്യേ​കി​ച്ച്‌ കാ​ര​ണ​മൊ​ന്നും കാ​ണി​ക്കാ​തെ പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യി​ലോ ജി​ല്ലാ കോ​ട​തി​യി​ലോ ഡി​ക്ല​റേ​ഷ​ന്‍ ന​ല്‍​കി മ​ത​വി​ശ്വാ​സം ഒ​ദ്യോ​ഗി​ക​മാ​യി ഉ​പേ​ക്ഷി​ക്കാം.

ഇരു സഭകളിലുമായി രാജ്യത്ത് വിശ്വാസികൾ നാലരക്കോടിയിലധികമാണ്.മൊത്തം ജനസംഖ്യയുടെ 53% വരുമിത്.സഭകൾക്കുള്ള നികുതി പണം (ചർച്ച് ടാക്‌സ് ) നൽകുന്നത് ഒഴിവാക്കാനാണ് വിശ്വാസത്തിൽനിന്നുള്ള  തിരിഞ്ഞുനടപ്പെന്നാണ്  വിലയിരുത്തൽ.

ഒരു വിശ്വാസി കുടുംബത്തിൽ രണ്ടു പേർ ജോലിക്കാരാണെങ്കിൽ നൂറ് യൂറോയിൽ താഴെ പള്ളിക്കരമായി സർക്കാരിലേക്ക് അടക്കണം.ടാക്‌സ് പിടിച്ച ശേഷമെ ശമ്പളം ലഭിക്കുകയുള്ളൂ. സഭകലുമായി ബന്ധപ്പെട്ട്  ലൈംഗിക അതിക്രമങ്ങളും അഴിമതികളും പുറത്തുവരുന്നതും ആളുകളിൽ വിശ്വാസം നഷ്‌ടപ്പെടാൻ കാരണമായിട്ടുണ്ട്. പള്ളിയിൽ നിന്ന് പുറത്ത് പോകുന്നവർക്ക് പിന്നീട് പള്ളി വക ആനുകൂല്യങ്ങളൊ അന്തിയുറങ്ങാൻ പള്ളിവക സെമിത്തേരിയോ ലഭിക്കില്ല. പൊതു ശമ്ശാനത്തിലായിരിക്കും ഇവരുടെ സംസ്‌കാരം.

2060 ആ​കു​ന്ന​തോ​ടെ  ക്രൈസ്‌തവ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ള​മാ​കു​മെ​ന്നാ​ണ് ഫ്രീ​ബ​ര്‍​ഗ് യൂ​ണി​വേഴ്‌സി​റ്റിയുടെ പ​ഠ​നം  ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. മു​തി​ര്‍​ന്ന​വ​ര്‍ വിശ്വാസം ഉപേക്ഷിക്കുന്നതുകൂടാതെ മാ​മ്മോ​ദീ​സ​ക​ള്‍ കു​റ​യു​ന്ന​ പ്രവണതയുമുണ്ട്.

Other News