ഗ്രേസ്-1 കപ്പൽ:യു എ​സിന്റെ റ ആവശ്യം ജി​ബ്രാ​ള്‍​ട്ട​ര്‍ ത​ള്ളി


AUGUST 19, 2019, 2:08 AM IST

ജി​ബ്രാ​ള്‍​ട്ട​ര്‍: ബ്രി​ട്ട​ന്‍ മോ​ചി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ഇ​റാ​ന്‍ എ​ണ്ണ​ക്ക​പ്പ​ല്‍ ഗ്രേ​സ്​ വ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു എ​സ്​ ഫെ​ഡ​റ​ല്‍ കോ​ട​തി അ​യ​ച്ച വാ​റ​ന്‍​റ്​ ജി​​ബ്രാ​ള്‍​ട്ട​ര്‍ ത​ള്ളി.യു എ​സ്​ ഇ​റാ​നു​മേ​ല്‍ ചു​മ​ത്തി​യ ഉ​പ​രോ​ധം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്നും ജി​ബ്രാ​ള്‍​ട്ട​ര്‍ സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നാ​ല്‍ ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന യു എ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​നാ​വി​ല്ല. ജൂ​ലൈ നാ​ലി​ന്​ ബ്രി​ട്ടീ​ഷ്​ നാ​വി​ക​ര്‍ പി​ടി​ച്ചെ​ടു​ത്ത എ​ണ്ണ​ക്ക​പ്പ​ല്‍ മോ​ചി​പ്പി​ക്കാ​ന്‍ ജി​ബ്രാ​ള്‍​ട്ട​ര്‍ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വാഷിംഗ്‌ടണിലെ യു എസ് ഫെഡറല്‍ കോടതിയാണു വാറന്റ്  പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.

Other News