കോവിഡ്ബാധിതര്‍ 62.58 ലക്ഷം; ചികിത്സയിലുള്ളവര്‍ 31 ലക്ഷം, മരണം 3.73 ലക്ഷം


JUNE 1, 2020, 5:56 AM IST

ലോകത്ത് 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 1,08,481 ആളുകള്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. 3,182 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം 62,58,963 ആയി. മരണസംഖ്യ 3,73,688 ആയി ഉയര്‍ന്നു. ഇതുവരെ 27,85,171 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 31,00,104 രോഗികള്‍ ചികിത്സ തുടരുകയാണ്. ഇവരില്‍ 53,412 പേര്‍ ഗുരുതരാവസ്ഥയിലാണ്.

രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 1,836,965 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 106,187 പേര്‍ മരിച്ചു. 541,369 പേര്‍ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 514,849 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 29,314 രോഗികള്‍ മരിച്ചു. 206,555 പേര്‍ രോഗത്തെ അതിജീവിച്ചു.

റഷ്യയില്‍ ഇതുവരെ 405,843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4,693. ഇതുവരെ 171,883 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്പെയിനില്‍ രോഗംബാധിച്ചവരുടെ എണ്ണം 286,509. ആകെ മരണം 27,127. ചികിത്സയെത്തുടര്‍ന്ന് 196,958 പേര്‍ ആശുപത്രി വിട്ടു.

യു.കെയില്‍ രോഗവ്യാപനത്തേക്കാള്‍ ആശങ്കപ്പെടുത്തുന്നത് ഉയരുന്ന മരണനിരക്കാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് യു.കെയിലാണ്. 38,489 പേരാണ് ഇതുവരെ മരിച്ചത്. 274,762 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  

ഇറ്റലിയില്‍ ആകെ 232,997 രോഗ ബാധിതരില്‍ 33,415 പേര്‍ മരിച്ചു. 157,507 പേരാണ് രോഗത്തെ അതിജീവിച്ചത്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 190,609 ആയി. 5,408 പേരാണ് ഇതുവരെ മരിച്ചത്. 91,852 പേര്‍ രോഗത്തെ അതിജീവിച്ചു. 

ഫ്രാന്‍സില്‍ രോഗബാധിതര്‍ 188,882. മരണം 28,802. രോഗം ഭേദമായവര്‍ 68,355. ജര്‍മനിയില്‍ രോഗം ബാധിച്ചവര്‍ 183,494. മരണം 8,605. രോഗം ഭേദമായവര്‍ 165,200. പെറുവില്‍ ഇതുവരെ 164,476 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 4,506 പേര്‍ മരിച്ചു. ഇതുവരെ 67,208 പേരാണ് മരണത്തെ അതിജീവിച്ചത്. തുര്‍ക്കിയില്‍ ആകെ രോഗബാധിതര്‍ 163,942. മരണം 4,540. ആശുപത്രി വിട്ടവര്‍ 127,973. ഇറാനില്‍ 151,466 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,797 പേര്‍ മരിച്ചു. 118,848 പേര്‍ രോഗത്തെ അതിജീവിച്ചു. ചിലിയില്‍ രോഗം ബാധിച്ചവര്‍ 99,688. മരണം 1,054. രോഗമുക്തി നേടിയവര്‍ 42,727. കാനഡയില്‍ രോഗം ബാധിച്ച 90,928 പേരില്‍ 7,294 മരിച്ചു. രോഗത്തെ അതിജീവിച്ചവര്‍ 48,839. മെക്‌സിക്കോ (രോഗികള്‍ 87,512 -മരണം 9,779), സൗദി അറേബ്യ (85,261 -503), ചൈന (83,001 -4634), പാകിസ്താന്‍ (69,496 -1,483), ബെല്‍ജിയം (58,381 -9,467), ഖത്തര്‍ (56,910 -36), ബംഗ്ലാദേശ് (47,153 -650), നെതര്‍ലന്‍ഡ്സ് (46,442 -5,956),  ബെലാറസ് (42,556 -235), ഇക്വഡോര്‍ (39,098 -3,358), സ്വീഡന്‍ (37,542 -4,395), സിംഗപ്പൂര്‍ (34,884 -23), യു.എ.ഇ (34,557 -264), ദക്ഷിണാഫ്രിക്ക (32,683 -683), പോര്‍ച്ചുഗല്‍ (32,500 -1,410), സ്വിറ്റ്സര്‍ലന്‍ഡ് (30,862 -1,920) എന്നിങ്ങനെ തുടരുന്ന പട്ടികയില്‍ മറ്റു രാജ്യങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം.

Other News