ഗോതാബായ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു


NOVEMBER 17, 2019, 12:40 PM IST

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനാണ്.  പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഗോതാബായ രാജപക്‌സെ 48.2 ശതമാനം വോട്ടിനാണ് വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി  സ്ഥാനാര്‍ത്ഥിയായാണ് ഗോതാബായ ജനവിധി തേടിയത്.ഗോതാബായയുടെ പ്രധാന എതിരാളിയായിരുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്.രാജ്യത്ത് 26 വര്‍ഷം നീണ്ട തമിഴ് പുലികളുടെ അപ്രമാധിത്യം തകര്‍ത്തത്  ഗോതാബായ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ്. മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് തെരഞ്ഞെടുപ്പില്‍ രണ്ടാം  സ്ഥാനത്തെത്തിയ സജിത്ത് പ്രേമദാസ.

Other News