യൂറോപ്പിലെ ഉഷ്‌ണതരംഗം മനുഷ്യസൃഷ്‌ടി:ശാസ്ത്രജ്ഞർ 


AUGUST 3, 2019, 2:44 AM IST

ലണ്ടന്‍:മനുഷ്യന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ യൂറോപ്പിലെ താപനില 1.5 മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസുവരെ കുറവാകുമായിരുന്നെന്ന്‌ ശാസ്ത്രജ്ഞര്‍. യൂറോപ്പില്‍ അനുഭവപ്പെട്ട ഉഷ്‌ണതരംഗം പൂര്‍ണമായും മനുഷ്യസൃഷ്‌ടിയാണെന്ന്‌ പഠനത്തില്‍ പറയുന്നു. 1000 വര്‍ഷത്തിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിഭാസം 50 മുതല്‍ 150 വര്‍ഷത്തിനിടെ സംഭവിക്കാമെന്നായി.

രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ്‌ ജൂലൈയില്‍ അനുഭവപ്പെട്ടത്‌. ആഗോളതാപനമാണ്‌ ഇത്തരത്തിലുള്ള കടുത്ത ഉഷ്‌ണതരംഗത്തിനു പിന്നില്‍. കാലാവസ്ഥാവ്യതിയാനത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനും വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ഇപ്പോൾ  42 ഡിഗ്രിയിലെത്തിയ ചൂട്‌ 2050ല്‍ ഏകദേശം 45 ഡിഗ്രിയാകും.

ഭൂമിചുട്ടുപൊള്ളുമ്ബോള്‍ കറങ്ങുന്ന ഭൂഗോളത്തില്‍ കാലാവസ്ഥ അടയാളപ്പെടുത്തിയ ആനിമേഷനുമായി വാര്‍ത്താമാധ്യമമായ ബിബിസി. 10 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ്‌ ജൂലൈയില്‍ ലോകമെമ്ബാടും അനുഭവപ്പെട്ടത്‌. ലോകത്തിലെ 1000 നഗരങ്ങളിലെ കാലാവസ്ഥയുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

കൂടിയ ചൂട്‌ രേഖപ്പെടുത്തിയ കടും ചുവപ്പ്‌ നിറത്തിലാണ്‌ ഇന്ത്യയിലെ കേരളവും തമിഴ്‌നാടും അടങ്ങുന്ന പ്രദേശമുള്ളത്‌.1880- --1900 കാലഘട്ടത്തിലെ ജൂലൈമുതല്‍ ഈ ജൂലൈവരെയുള്ള വ്യതിയാനവും കണക്കനുസരിച്ച്‌ 2100ല്‍ എന്താകാം എന്നുള്ള സൂചനയും ആനിമേഷന്‍ നല്‍കുന്നു.

Other News